---
title: "മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്സ് പ്രതിക്ഷേധിച്ചു"
english_title: "Youth Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175939/youth-congress"
published_at: "2024-01-10T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ec3e54764f_IMG-20240110-WA0006.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്സ് പ്രതിക്ഷേധിച്ചു

> **Lead Summary:** **ഉളിക്കൽ: **യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡണ്ട് രാഹുലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനമായി എത്തിയ പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലംകത്തിച്ചു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് ദിലീപ് മാത്യു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം പ്രസിഡണ്ട് ജോജോ പാലാക്കുഴി അധ്യക്ഷനായിരുന്നു.

## Article Content

**ഉളിക്കൽ: **യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡണ്ട് രാഹുലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനമായി എത്തിയ പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലംകത്തിച്ചു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് ദിലീപ് മാത്യു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം പ്രസിഡണ്ട് ജോജോ പാലാക്കുഴി അധ്യക്ഷനായിരുന്നു.

യൂത്ത് കോൺഗ്രസ്‌ ഇരിക്കൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് അബിൻ വടക്കേകര മുഖ്യപ്രഭാഷണം നടത്തി. ഇരിക്കൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജി അറബി, മണ്ഡലം വൈസ് പ്രസിഡന്റ്‌ ജോയൽ നെല്ലുവേലിൽ, ഭാരവാഹികളായ ആൽബിൻ അരികിനേത്ത്, ജോബി നടക്കൽ, പി.എസ്. ഷൈൻ, എ.റ്റി ആനന്ദ്, സന്തോഷ്‌, കെ.ജെ സന്തോഷ്‌, ജോമോൻ ഉപ്പുറ്റിൽ, റോജോ കണ്ടത്തികുടിയിൽ, ജെറിൽ ജെസ്വിൻ, ഷിജോ കാരിമറ്റം, ആൽബിൻ മാത്യു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175939/youth-congress)