---
title: "സിപിഎം നേതാവിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ആക്രമണം"
english_title: "Congress cpm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175943/congress-cpm"
published_at: "2024-01-10T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ec6a4ded24_n573120950170490428127506f1828756ce32188f361f13316bdf23476808118943897dc63797afe8c9e7d7.jpg"
keywords: []
---

# സിപിഎം നേതാവിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ആക്രമണം

> **Lead Summary:** **തൊടുപുഴ:** ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ആക്രമണം. കുമളി അമരാവതി സ്വദ്ദേശി ജോബിൻ ചാക്കോയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആണി തറച്ച പട്ടിക ഉപയോഗിച്ചായിരുന്നു ആക്രമണം. കൈക്ക് പൊട്ടലേറ്റു. കാലിനും മുറിവേറ്റ ജോബിനെ ക‌ട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

## Article Content

**തൊടുപുഴ:** ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ആക്രമണം. കുമളി അമരാവതി സ്വദ്ദേശി ജോബിൻ ചാക്കോയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആണി തറച്ച പട്ടിക ഉപയോഗിച്ചായിരുന്നു ആക്രമണം. കൈക്ക് പൊട്ടലേറ്റു. കാലിനും മുറിവേറ്റ ജോബിനെ ക‌ട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചു. സിപിഎം നേതാവിനെതിരെ ഫെയ്സ് ബുക്ക്‌ പോസ്റ്റ് ഇട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് പറയുന്നത്. ജോബിനെതിരെ സിപിഎം കുമളി ലോക്കല്‍ കമ്മിറ്റി ഇന്നലെ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175943/congress-cpm)