---
title: "വയനാട് നൂൽപ്പുഴയിൽ  മധ്യവയസ്കനെ കാട്ടുപോത്ത് ആക്രമിച്ചു"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175954/wayanad"
published_at: "2024-01-11T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f369c0a789_IMG-20240111-WA0001.jpg"
keywords: []
---

# വയനാട് നൂൽപ്പുഴയിൽ  മധ്യവയസ്കനെ കാട്ടുപോത്ത് ആക്രമിച്ചു

> **Lead Summary:** **വയനാട്**: നൂൽപ്പുഴയിൽ ആദിവാസി മധ്യവയസ്കനെ കാട്ടുപോത്ത് ആക്രമിച്ചു. തോട്ടാമൂല കുളുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ കാളനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്നവർ കാളനെ ഒരു കിലോമീറ്റർ ദൂരം ചുമലിലേറ്റിയാണ് വനത്തിൽ നിന്ന് പുറത്തെത്തിച്ചത്.

## Article Content

**വയനാട്**: നൂൽപ്പുഴയിൽ ആദിവാസി മധ്യവയസ്കനെ കാട്ടുപോത്ത് ആക്രമിച്ചു. തോട്ടാമൂല കുളുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ കാളനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്നവർ കാളനെ ഒരു കിലോമീറ്റർ ദൂരം ചുമലിലേറ്റിയാണ് വനത്തിൽ നിന്ന് പുറത്തെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175954/wayanad)