---
title: "പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ഡയാലിസിസ് ടെക്ക്‌നീഷ്യനെ നിയമിക്കുന്നു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175956/peravoor"
published_at: "2024-01-11T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f3a1841015_download_(34).jpeg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ഡയാലിസിസ് ടെക്ക്‌നീഷ്യനെ നിയമിക്കുന്നു

> **Lead Summary:** **പേരാവൂർ**: പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം ദിവസവേതന അടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്ക്‌നീഷ്യനെ നിയമിക്കുന്നു. ഇൻ്റർവ്യൂ 17/01/2024 ന് ബുധനാഴ്‌ച ഉച്ചയ്ക്ക് 2.30 മണിക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും.

## Article Content

**പേരാവൂർ**: പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം ദിവസവേതന അടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്ക്‌നീഷ്യനെ നിയമിക്കുന്നു. ഇൻ്റർവ്യൂ 17/01/2024 ന് ബുധനാഴ്‌ച ഉച്ചയ്ക്ക് 2.30 മണിക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും.

താഴെ പറയുന്ന യോഗ്യതയുള്ളവർ ഒർജിനൽ സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റിന്റെ ഒരു സെറ്റ് കോപ്പിയുമായി എത്തിച്ചേരേണ്ടതാണ് . രജിസ്ട്രേഷൻ അന്നേ ദിവസം ഉച്ചയ്ക്ക് 2.00 മുതൽ 02.30 വരെ. വിശദ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 355 445 2 0490 : യോഗ്യതകൾ:   1) പി.എസ്.സി നിർദ്ദേശിക്കുന്ന പ്രായവും, യോഗ്യതയും ഉള്ളവർ ആയിരിക്കണം. 2) ആശുപത്രിയിൽ ജോലി പരിചയമുളളവർക്ക് മുൻഗണന. ഇൻ്റർവ്യൂമായി ബന്ധപ്പെട്ട എല്ലാ അന്തിമ തീരുമാനങ്ങളും ആശുപത്രി സൂപ്രണ്ടിൽ നിക്ഷിപ്‌തമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175956/peravoor)