---
title: "മിന്നലടിക്കാൻ ഇനി മണിക്കൂറുകൾ മാത്രം "
english_title: "Minnalmurali release "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17598/minnalmurali-release"
published_at: "2021-12-24T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c55b6ee5d65_PicsArt_12-24-11.03.24.jpg"
keywords: []
---

# മിന്നലടിക്കാൻ ഇനി മണിക്കൂറുകൾ മാത്രം 

> **Lead Summary:** പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന സൂപ്പർഹീറോ ചിത്രം ഇന്ന് ഉച്ചയ്ക്ക് 1:30ന്പ്ലാ റ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിനെത്തും. ടൊവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളി മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങും.

## Article Content

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന സൂപ്പർഹീറോ ചിത്രം ഇന്ന് ഉച്ചയ്ക്ക് 1:30ന്പ്ലാ റ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിനെത്തും. ടൊവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളി മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങും.

ഫെമിന ജോർജ്, അജു വർഗീസ്, ഹരിശ്രീ അശോകൻ, ​ഗുരു സോമസുന്ദരം,മാമുക്കോയ,ബിജുക്കുട്ടൻ, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്മാനും സുഷിൻ ശ്യാമുമാണ് സം​ഗീതം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17598/minnalmurali-release)