---
title: "കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ജനുവരി 11മുതൽ 14 വരെ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176021/kannur"
published_at: "2024-01-11T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f82c37ead7_IMG-20240111-WA0016.jpg"
keywords: []
---

# കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ജനുവരി 11മുതൽ 14 വരെ

> **Lead Summary:** **കണ്ണൂർ** : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കൂത്തുപറമ്പിൽ നടക്കും. വ്യാഴാഴ്ച വൈകുന്നേരം വിളംബര ഘോഷയാത്രയോടെയാണ് സമ്മേളനം ആരംഭിക്കുക.

## Article Content

**കണ്ണൂർ** : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കൂത്തുപറമ്പിൽ നടക്കും. വ്യാഴാഴ്ച വൈകുന്നേരം വിളംബര ഘോഷയാത്രയോടെയാണ് സമ്മേളനം ആരംഭിക്കുക.

കൂത്തുപറമ്പ് കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ ഉമ്മൻ ചാണ്ടി നഗറിൽ നടക്കുന്ന സമ്മേളനം ശനിയാഴ്ച കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ കൂത്തുപറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം 4 മണിക്കാണ് വിളംബര ഘോഷയാത്ര നടക്കുക. തുടർന്ന് മറോളിഘട്ട് ടൗൺ സ്ക്വയറിൽ സാംസ്കാരിക സദസ്സും കലാസന്ധ്യയും നടക്കും.വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ബ്ലോക്ക് കോൺഗ്രസ്റ്റ് ഓഫീസിൽ ജില്ലാ കൗൺസിൽ യോഗം നടക്കും.

ശനിയാഴ്ച രാവിലെ 10 മണിക്ക് അധ്യാപക പ്രകടനവും ഉദ്ഘാടന സമ്മേളനവും നടക്കും.കെ മുരളീധരൻ എം പി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം ചാണ്ടി ഉമ്മൻ എം എൽ എ യും സുഹൃദ് സമ്മേളനം  അഡ്വക്കേറ്റ് സണ്ണി ജോസഫ് എം എൽ എയും ഉദ്ഘാടനം ചെയ്യും.

ഞായറാഴ്ച രാവിലെ 10 മണിക്ക് ലയൺസ് ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദനും വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം എഐസിസി അംഗം വി എ നാരായണനും ഉദ്ഘാടനം ചെയ്യും.സംസ്ഥാന വൈസ് പ്രസിഡൻ്റ് മാരായ കെ രമേശൻ, വി മണികണ്ഠൻ, ജില്ലാ പ്രസിഡൻ്റ് യു കെ ബാലചന്ദ്രൻ, ട്രഷറർ സി വി എ ജലീൽ, റനീഷ് കോട്ടയൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176021/kannur)