---
title: "ബ്ലോക്ക്തല ഗ്രാമസഭ യോഗം ചേര്‍ന്നു"
english_title: "Block level gram sabha meeting was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176029/block-level-gram-sabha-meeting-was-held"
published_at: "2024-01-11T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f870f33894_Screenshot_2024-01-11-11-36-00-86_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ബ്ലോക്ക്തല ഗ്രാമസഭ യോഗം ചേര്‍ന്നു

> **Lead Summary:** **മാനന്തവാടി**: ബ്ലോക്ക് പഞ്ചായത്തിലെ 2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് തല ഗ്രാമസഭാ യോഗം ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്നു. യോഗത്തിന്റ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷത വഹിച്ചു.

## Article Content

**മാനന്തവാടി**: ബ്ലോക്ക് പഞ്ചായത്തിലെ 2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് തല ഗ്രാമസഭാ യോഗം ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്നു. യോഗത്തിന്റ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യാക്ഷന്‍ മംഗലശ്ശേരി നാരായണന്‍ വാര്‍ഷിക പദ്ധതി സമീപനരേഖ അവതരിപ്പിച്ചു. 2024-25 വര്‍ഷത്തെ ഫണ്ട് സംബന്ധിച്ച വിശദീകരണം വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍ നടത്തി.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി ബാലക്യഷ്ണന്‍, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാക്യഷ്ണന്‍, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് ജംഷീറ ഷിഹാബ്, തൊണ്ടര്‍നാട് വൈസ് പ്രസിഡന്റ് എ കെ ശങ്കരന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി ചന്ദ്രന്‍, പി.കെ അമീന്‍, പി കല്ല്യാണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കെ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ എന്‍ സുശീല, കെ വിജയന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴസന്‍ സല്‍മ മോയിന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ആസൂത്രണ സമിതി അംഗങ്ങള്‍, എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176029/block-level-gram-sabha-meeting-was-held)