---
title: "കോതമംഗലം പൂയംകുട്ടിയിൽ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം"
english_title: "Kothamangalam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176046/kothamangalam"
published_at: "2024-01-11T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f8fbb5e95f_Screenshot_20240111-121643_WhatsApp.jpg"
keywords: []
---

# കോതമംഗലം പൂയംകുട്ടിയിൽ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം

> **Lead Summary:** **കോതമംഗലം** : കോതമംഗലം പൂയംകുട്ടിയിൽ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം. പരിക്കേറ്റയാളെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയംകുട്ടി സ്വദേശി കൂനത്താൻ ബെന്നി വർഗീസിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്.

## Article Content

**കോതമംഗലം** : കോതമംഗലം പൂയംകുട്ടിയിൽ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം. പരിക്കേറ്റയാളെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയംകുട്ടി സ്വദേശി കൂനത്താൻ ബെന്നി വർഗീസിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്.

ഇന്ന് പുലർച്ചെ 6.30-ന് റബ്ബർ വെട്ടുന്നതിനായി സ്കൂട്ടറിൽ പോകുകയായിരുന്ന ബെന്നിയെ പൂയംകുട്ടി കപ്പേളപ്പടിയിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തിൽ നിന്ന് ആന ബെന്നിയുടെ നേരെ പാഞ്ഞടുക്കുകയാണുണ്ടായത്. ബെന്നിയുടെ സ്കൂട്ടർ ആന തകർത്തു. ഓടി രക്ഷപെടാൻ ശ്രമിച്ച ബെന്നിക്ക് തുമ്പിക്കൈ കൊണ്ട് അടിയേറ്റിട്ടുണ്ട്. കൈകാലുകൾക്ക് ചതവും മുറിവുമുണ്ട്.കൂടുതൽ കാര്യങ്ങൾ ഓർമ്മയില്ലെന്ന് ബെന്നി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176046/kothamangalam)