---
title: "ഫിലിം ഫെസ്റ്റിവൽ; ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് മുതൽ"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176080/thaliparamba"
published_at: "2024-01-11T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659fabcf7c219_IMG-20240111-WA0021.jpg"
keywords: []
---

# ഫിലിം ഫെസ്റ്റിവൽ; ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് മുതൽ

> **Lead Summary:** **തളിപ്പറമ്പ്** : ഹാപ്പിനെസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ ഡെലിഗേറ്റ് രജിസ്ട്രേഷൻ 11-ന് തുടങ്ങും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ 21 മുതലാണ് ഫെസ്റ്റിവെൽ നടക്കുന്നത്. ക്ലാസിക്, ക്ലാസിക് ക്രൗൺ, ആലങ്കിൽ പാരഡൈസ് എന്നീ തിയേറ്ററുകളിൽ നടക്കുന്ന മേള 23-ന് സമാപിക്കും.

## Article Content

**തളിപ്പറമ്പ്** : ഹാപ്പിനെസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ ഡെലിഗേറ്റ് രജിസ്ട്രേഷൻ 11-ന് തുടങ്ങും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ 21 മുതലാണ് ഫെസ്റ്റിവെൽ നടക്കുന്നത്. ക്ലാസിക്, ക്ലാസിക് ക്രൗൺ, ആലങ്കിൽ പാരഡൈസ് എന്നീ തിയേറ്ററുകളിൽ നടക്കുന്ന മേള 23-ന് സമാപിക്കും.

പൊതുവിഭാഗത്തിന് 354 രൂപയും വിദ്യാർത്ഥികൾക്ക് 177 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. iffk.in എന്ന വെബ്സൈറ്റിൽ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാളം സിനിമ വിഭാഗങ്ങളിലായി 36 സിനിമകളാണ് പ്രദർശിപ്പിക്കുക. ഗുഡ് ബൈ ജൂലിയ, എൻഡ്‌ലെസ് ബോർഡേഴ്സ്, സൺഡേ തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ഓപ്പൺ ഫോറം, എക്സിബിഷൻ, ടൂർ ഇൻ ടാക്കീസ് പര്യടനം തുടങ്ങിയവയും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176080/thaliparamba)