---
title: "#Thalassery |  സംയോജിത കൃഷി വ്യാപനം പദ്ധതിയുടെ തലശ്ശേരി ഏരിയതല ഉദ്ഘാടനം"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176104/Thalassery "
published_at: "2024-01-11T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659fc9334969d_WhatsApp_Image_2024-01-11_at_4.14.57_PM.jpeg"
keywords: []
---

# #Thalassery |  സംയോജിത കൃഷി വ്യാപനം പദ്ധതിയുടെ തലശ്ശേരി ഏരിയതല ഉദ്ഘാടനം

> **Lead Summary:** **തലശ്ശേരി:** സംയോജിത കൃഷി വ്യാപനം പദ്ധതിയുടെ ഭാഗമായി സി പി ഐ എം തലശ്ശേരി ഏരിയ കമ്മിറ്റി , കർഷക തൊഴിലാളി യൂണിയൻ,ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്.ഐ, സഹകരണ ബാങ്കുകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന സംയോജിത കൃഷി വ്യാപനം പദ്ധതിയുടെ തലശ്ശേരി ഏരിയ തല ഉദ്ഘാടനം നടന്നു.

## Article Content

**തലശ്ശേരി:** സംയോജിത കൃഷി വ്യാപനം പദ്ധതിയുടെ ഭാഗമായി സി പി ഐ എം തലശ്ശേരി ഏരിയ കമ്മിറ്റി , കർഷക തൊഴിലാളി യൂണിയൻ,ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്.ഐ, സഹകരണ ബാങ്കുകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന സംയോജിത കൃഷി വ്യാപനം പദ്ധതിയുടെ തലശ്ശേരി ഏരിയ തല ഉദ്ഘാടനം നടന്നു.

വടക്കുമ്പാട് കമ്മ്യൂണിറ്റി ഹാൾ പരേത്ത് താഴെ വയലിൽ തലശ്ശേരി ഏരിയ സെക്രട്ടറി സി.കെ രമേശൻ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു.കൃഷിയെ വ്യാപിപ്പിക്കുക, വിഷരഹിതമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നടപ്പാക്കുന്ന സംയോജിത കൃഷി വ്യാപനം പദ്ധതിയുടെ തലശ്ശേരി ഏരിയ തല ഉദ്ഘാടനം വടക്കുമ്പാട് കമ്യൂണിറ്റി ഹാൾ പരിസരത്തെ പരേത്ത് താഴെ വയലിൽ നടന്നു.സി പി ഐ എം തലശ്ശേരി ഏരിയ സെക്രട്ടറി സി.കെ രമേശൻ പച്ചക്കറി വിത്തിട്ട് ഉദ്ഘാടനം ചെയ്തു.എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ അധ്യക്ഷത വഹിച്ചു.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ വസന്തൻ മാസ്റ്റർ, സംയോജിത കൃഷി പദ്ധതി ഏരിയ കൺവീനർ കാരായി ചന്ദ്രശേഖരൻ, കർഷക സംഘം പ്രതിനിധി എ.രമേഷ് ബാബു,കർഷക തൊഴിലാളി യൂണിയൻ പ്രതിനിധി കെ.പി.പ്രഹീദ്, സി.ഹരീന്ദ്രൻ,എരഞ്ഞോളികൃഷി ഓഫീസർ ടി.കെ. കാവ്യ,സി.ഡി.എസ് വൈസ് ചെയർപേഴ്സൺ പി.സുജല,കെ.വി. മോഹനൻ,ഇ.കെ. ജനാർദ്ദനൻ,പി.ഷിംജിത്ത്, സി.കെ.ഷെക്കീൽ തുടങ്ങിയവർ സംബന്ധിച്ചു.60 സെന്റ് സ്ഥലത്ത് ചീര, വെണ്ട, വെള്ളരി, പച്ചമുളക് തുടങ്ങി വ്യത്യസ്തയിനം പച്ചക്കറികളാണ് വിവിധ പോഷക സംഘടനകളുടെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176104/Thalassery )