---
title: "ധീര ജവാൻ നായക് അനിൽ കുമാറിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് സ്മൃതി ദിനാചരണവും അനുസ്മരണ സമ്മേളനവുംനടന്നു "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176105/peravoor"
published_at: "2024-01-11T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659fcb544bd07_IMG-20240111-WA0301.jpg"
keywords: []
---

# ധീര ജവാൻ നായക് അനിൽ കുമാറിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് സ്മൃതി ദിനാചരണവും അനുസ്മരണ സമ്മേളനവുംനടന്നു 

> **Lead Summary:** **പേരാവൂർ**: രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻ നായക് അനിൽ കുമാറിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് ഇരുപത്തേഴാമത് സ്മൃതി ദിനാചരണവും അനുസ്മരണ സമ്മേളനവും പേരാവൂർ മുരിങ്ങോടി വസതിയിൽ സംഘടിപ്പിച്ചു.

## Article Content

**പേരാവൂർ**: രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻ നായക് അനിൽ കുമാറിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് ഇരുപത്തേഴാമത് സ്മൃതി ദിനാചരണവും അനുസ്മരണ സമ്മേളനവും പേരാവൂർ മുരിങ്ങോടി വസതിയിൽ സംഘടിപ്പിച്ചു.

കണ്ണൂർ അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്തിന്റെയും, വിവേകാനന്ദ മുരിങ്ങോടിയുടെയും നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കണ്ണൂർ ജില്ല അഖില ഭാരതീയപൂർവ്വ സൈനിക സേവാ പരിഷത്തിന്റെ നേതൃത്വത്തിൽ നിരവധി ജവാന്മാരും, നാട്ടുകാരും നായക് അനിൽകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

കമാൻഡിങ് ഓഫീസർ കേണൽ നവീൻ ഡി ബെൻജിത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തുടർന്ന് ഫോട്ടോ അനാച്ഛാദനവും, ധർമ്മപത്നി അനിത ടിപിയെ ആദരിക്കലും, വിമുക്തഭടന്മാരെ ആദരിക്കലും നടന്നു.

ഓർമ്മ ദിവസത്തോടനുബന്ധിച്ച് കണ്ണൂർ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ മുരിങ്ങോടി വായനശാലയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

ഉണ്ണികൃഷ്ണൻ ചിയഞ്ചേരി, പി ആർ രാജൻ, മുരളീധര രാജഗോപാൽ, ലെഫ്. കേണൽ കെ രാമദാസ്, കേണൽ സാവിത്രി അമ്മ കേശവൻ തുടങ്ങി നിരവധി പേർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176105/peravoor)