---
title: " #reunion | കണ്ണൂർ ശ്രീ നാരായണ കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമം ജനുവരി 13 ന് "
english_title: "kannur sree narayana colleage re-union"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176109/kannur-sree-narayana-colleage-re-union"
published_at: "2024-01-11T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659fcf0cded85_WhatsApp_Image_2024-01-11_at_3.08.28_PM.jpeg"
keywords: []
---

#  #reunion | കണ്ണൂർ ശ്രീ നാരായണ കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമം ജനുവരി 13 ന് 

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ശ്രീ നാരായണ കോളേജ് ഇക്കണോമിക്‌സ് അലുമിനി അസോസിയേഷൻ കുടുംബ സംഗമം - മിലൻ 24 എന്ന പേരിൽ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പ്രസ്ക്ലബിൽ അറിയിച്ചു .ജനുവരി 13 നു രാവിലെ 10.30 ന്‌ കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ ഡോ. സി പി സതീഷ് സംഗമം ഉദ്ഘാടനം ചെയ്യും.

## Article Content

**കണ്ണൂർ: **കണ്ണൂർ ശ്രീ നാരായണ കോളേജ് ഇക്കണോമിക്‌സ് അലുമിനി അസോസിയേഷൻ കുടുംബ സംഗമം - മിലൻ 24 എന്ന പേരിൽ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പ്രസ്ക്ലബിൽ അറിയിച്ചു .ജനുവരി 13 നു രാവിലെ 10.30 ന്‌ കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ ഡോ. സി പി സതീഷ് സംഗമം ഉദ്ഘാടനം ചെയ്യും.

ഐഡിയാ സ്റ്റാർ സിംഗർ ഫെയിം നീലിമ, ശ്രേഷ്ഠ ഭാരതം ഫെയിം വിഷ്‌ണു പ്രിയ എന്നിവർ ചേർന്ന് തിരി തെളിയിക്കും. പഠനത്തിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ്, ഡിപ്പാർട്ട്മെന്റിന് ആവശ്യമായ ജേർണലുകളുടെ സ്പോൺസർഷിപ്പ്, തുടങ്ങി നിരവധി കാര്യങ്ങളിൽ അലുംമിനി ഇടപെടുന്നുണ്ട്. സാമ്പത്തിക ശാസ്ത്ര വിഷയങ്ങളിൽ സെമിനാറുകൾ, ശിൽപശാല, ക്വിസ് എന്നിവ സർവ്വകലാശാല അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷങ്ങളിൽ അലുംമിനി സംഘടിപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു.

കോളേജ് അലുമിനികളുടെ ചരിത്രത്തിൽ ആദ്യമായി വനിതകൾ മാത്രം സംഘാടകരായ ആദ്യ പൂർവ്വവിദ്യാർത്ഥി സംഗമം ആണ് എസ് എൻ കോളേജ് ഓഡിറേറാറിയത്തിൽ നടക്കുവാൻ പോകുന്നത് എന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ടി ഒ ജയശ്രീ , ഇക്കണോമിക്സ‌് അലുംമിനി വൈസ് പ്രസിഡന്റ് നീന ബാബു, സെക്രട്ടറി ബിന്ദു ഹരി, പ്രീതി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176109/kannur-sree-narayana-colleage-re-union)