---
title: "വജ്ര ജൂബിലി വിളംബര  ഘോഷയാത്ര നടത്തി. "
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176150/kelakam"
published_at: "2024-01-11T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ffec161f49_IMG-20240111-WA0028.jpg"
keywords: []
---

# വജ്ര ജൂബിലി വിളംബര  ഘോഷയാത്ര നടത്തി. 

> **Lead Summary:** **കേളകം: **സെൻ്റ്തോമസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായുള്ള വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം. വി മാത്യു , പ്രിൻസിപ്പാൾ ഇൻ ചാർജ് വിജി പി. ജെ , വാർഡ് മെമ്പർമാരായ സുനിത വാത്യാട്ട്, ജോണി പാമ്പാടിയിൽ , ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, പൂർവ അധ്യാപക സംഘടന പ്രതിനിധി പി.പി.വ്യാസ്ഷാ, പൂർവവിദ്യാർത്ഥി സംഘടനാ പ്രതിനിധി ഇ.പി.ഐസക്, പി ടി എ വൈസ് പ്രസിഡണ്ട് വി കെ സജീവ് , മദേഴ്സ് ഫോറം പ്രസിഡണ്ട് അമ്പിളി സജി എന്നിവർ നേതൃത്വം നൽകി. റാലിയിൽ സ്കൂൾ എസ് പി സി , സ്കൗട്ട്&ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ് സംഘടനകൾ , പിടിഎ പ്രതിനിധികൾ, എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ നിന്നും ആരംഭിച്ച ഘോഷയാത്ര വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ കേളകം ടൗൺ ചുറ്റി തിരികെ സ്കൂളിലെത്തി. ഘോഷയാത്രയിൽ സംസ്ഥാനസ്കൂൾ കലോത്സവത്തിൽ തബലയിൽ ഒന്നാം സ്ഥാനം കിട്ടിയ ദീപക് കെ എ (പ്ലസ് വൺ )വിദ്യാർത്ഥിയെ ആദരിക്കലും നടന്നു. വജ്രജൂബിലി ആഘോഷങ്ങളുടെയും സ്കൂൾ വാർഷികത്തിൻ്റെയും ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും.

## Article Content

**കേളകം: **സെൻ്റ്തോമസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായുള്ള വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം. വി മാത്യു , പ്രിൻസിപ്പാൾ ഇൻ ചാർജ് വിജി പി. ജെ , വാർഡ് മെമ്പർമാരായ സുനിത വാത്യാട്ട്, ജോണി പാമ്പാടിയിൽ , ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, പൂർവ അധ്യാപക സംഘടന പ്രതിനിധി പി.പി.വ്യാസ്ഷാ, പൂർവവിദ്യാർത്ഥി സംഘടനാ പ്രതിനിധി ഇ.പി.ഐസക്, പി ടി എ വൈസ് പ്രസിഡണ്ട് വി കെ സജീവ് , മദേഴ്സ് ഫോറം പ്രസിഡണ്ട് അമ്പിളി സജി എന്നിവർ നേതൃത്വം നൽകി. റാലിയിൽ സ്കൂൾ എസ് പി സി , സ്കൗട്ട്&ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ് സംഘടനകൾ , പിടിഎ പ്രതിനിധികൾ, എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ നിന്നും ആരംഭിച്ച ഘോഷയാത്ര വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ കേളകം ടൗൺ ചുറ്റി തിരികെ സ്കൂളിലെത്തി. ഘോഷയാത്രയിൽ സംസ്ഥാനസ്കൂൾ കലോത്സവത്തിൽ തബലയിൽ ഒന്നാം സ്ഥാനം കിട്ടിയ ദീപക് കെ എ (പ്ലസ് വൺ )വിദ്യാർത്ഥിയെ ആദരിക്കലും നടന്നു. വജ്രജൂബിലി ആഘോഷങ്ങളുടെയും സ്കൂൾ വാർഷികത്തിൻ്റെയും ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176150/kelakam)