---
title: "ഈ മാസം 26 മുതൽ ജനുവരി 15 വരെ വിവിധ ട്രെയിനുകളുടെ സർവീസുകളിൽ മാറ്റം"
english_title: "Changes in train service"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17622/changes-in-train-service"
published_at: "2021-12-24T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c57bc511889_images - 2021-12-24T132020.163.jpeg"
keywords: []
---

# ഈ മാസം 26 മുതൽ ജനുവരി 15 വരെ വിവിധ ട്രെയിനുകളുടെ സർവീസുകളിൽ മാറ്റം

> **Lead Summary:** തിരുച്ചിറപ്പള്ളി അരിയല്ലൂർ യാർഡിൽ നവീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 26 മുതൽ ജനുവരി 15 വരെ വിവിധ ട്രെയിനുകളുടെ സർവീസുകളിൽ മാറ്റമുണ്ടാകും. ചെന്നൈയിൽ നിന്ന് രാവിലെ ഒൻപതിന് പുറപ്പെടുന്ന ​ചെന്നൈ- ​ഗുരുവായൂർ പ്രതിദിന സർവീസ് 26 മുതൽ ജനുവരി 10 വരെ (30 ഒഴികെയുള്ള ദിവസങ്ങളിൽ) വിരുദാചലം ഒഴിവാക്കി വില്ലുപുരം, കുംഭകോണം വഴി സർവീസ് നടത്തും. ജനുവരി ഒൻപതിനുള്ള ​ഗുരുവായൂർ- ചെന്നൈ എക്സ്പ്രസ് ശ്രീരം​ഗം ഒഴിവാക്കി തിരുച്ചിറപ്പള്ളി, തഞ്ചാവൂർ വഴി സർവീസ് നടത്തും.

## Article Content

തിരുച്ചിറപ്പള്ളി അരിയല്ലൂർ യാർഡിൽ നവീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 26 മുതൽ ജനുവരി 15 വരെ വിവിധ ട്രെയിനുകളുടെ സർവീസുകളിൽ മാറ്റമുണ്ടാകും. ചെന്നൈയിൽ നിന്ന് രാവിലെ ഒൻപതിന് പുറപ്പെടുന്ന ​ചെന്നൈ- ​ഗുരുവായൂർ പ്രതിദിന സർവീസ് 26 മുതൽ ജനുവരി 10 വരെ (30 ഒഴികെയുള്ള ദിവസങ്ങളിൽ) വിരുദാചലം ഒഴിവാക്കി വില്ലുപുരം, കുംഭകോണം വഴി സർവീസ് നടത്തും. ജനുവരി ഒൻപതിനുള്ള ​ഗുരുവായൂർ- ചെന്നൈ എക്സ്പ്രസ് ശ്രീരം​ഗം ഒഴിവാക്കി തിരുച്ചിറപ്പള്ളി, തഞ്ചാവൂർ വഴി സർവീസ് നടത്തും.

മധുര- ചെന്നൈ എക്സ്പ്രസ് 30, 31, ജനുവരി ആറ് തീയതികളിൽ താംബരം വരെ സർവീസ് നടത്തും. ചെന്നൈ എ​ഗ്മോർ- കാരൈക്കുടി പല്ലവൻ എക്സ്പ്രസ് ഈ തീയതികളിൽ താംബരത്ത് നിന്നു പുറപ്പെടും. ജനുവരി ആറിന് രാവിലെ ആറിനുള്ള നാ​ഗർകോവിൽ- മുംബൈ എക്സ്പ്രസ് 40 മിനിറ്റ് വൈകി പുറപ്പെടും. ചെന്നൈ- മധുര വൈ​ഗൈ എക്സ്പ്രസ് ജനുവരി 10നും ലോകമാന്യതിലക്- മധുര എക്സ്പ്രസ് ജനുവരി അഞ്ചിനും യഥാക്രമം 20, 75 മിനിറ്റുക​ൾ വൈകി പുറപ്പെടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17622/changes-in-train-service)