---
title: "മകരവിളക്ക്; സന്നിധാനത്ത് സുരക്ഷ ശക്തമാക്കി, കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട് "
english_title: "Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176242/sabarimala"
published_at: "2024-01-12T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0d5909b00d_Screenshot_2024-01-12-11-29-53-30_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# മകരവിളക്ക്; സന്നിധാനത്ത് സുരക്ഷ ശക്തമാക്കി, കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട് 

> **Lead Summary:** **പത്തനംതിട്ട**: മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് സുരക്ഷ ശക്തമാക്കി. തീര്‍ത്ഥാടകരെ നിയന്ത്രിക്കാന്‍ 2,500 പൊലീസുകാരെയാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിട്ടുള്ളത്.

## Article Content

**പത്തനംതിട്ട**: മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് സുരക്ഷ ശക്തമാക്കി. തീര്‍ത്ഥാടകരെ നിയന്ത്രിക്കാന്‍ 2,500 പൊലീസുകാരെയാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിട്ടുള്ളത്.

അയ്യപ്പന്മാര്‍ക്ക് സഹായവുമായി പുതുതായി 350 ജീവനക്കാരെ കൂടി ദേവസ്വം ബോര്‍ഡ് നിയോഗിച്ചു. മകരജ്യോതി ദര്‍ശിക്കാന്‍ എത്തിയവര്‍ സന്നിധാനത്ത് ടെന്റുകള്‍ കെട്ടി താമസം തുടങ്ങി.

സന്നിധാനത്ത് തുടരുന്നവരെ നിര്‍ബന്ധപൂര്‍വ്വം തിരിച്ചയയ്ക്കേണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176242/sabarimala)