---
title: "#Thaliparamba | തളിപ്പറമ്പ് നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു "
english_title: "Thaliparamba Municipality"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176317/thaliparamba-municipality"
published_at: "2024-01-12T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a1157c5a4d1_WhatsApp_Image_2024-01-12_at_2.14.44_PM.jpeg"
keywords: []
---

# #Thaliparamba | തളിപ്പറമ്പ് നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു 

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പ് നഗരസഭ 2024 - 25 വാർഷിക പദ്ധതി തയ്യാറാക്കുന്നതിൻ്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഹോട്ടൽ ഹൊറിസോൺ ഇന്റർ നാഷ്ണൽ ഹാളിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി സെമിനാർ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പ് നഗരസഭ 2024 - 25 വാർഷിക പദ്ധതി തയ്യാറാക്കുന്നതിൻ്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഹോട്ടൽ ഹൊറിസോൺ ഇന്റർ നാഷ്ണൽ ഹാളിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി സെമിനാർ ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.കെ ഷബിത കരട് രേഖ അവതരിപ്പിച്ചു. പി.പി മുഹമ്മദ് നിസാർ, പി. റജില, നബീസ ബീവി, കെ .പി ഖദീജ, ഒ. സുഭാഗ്യം, കെ. വത്സരാജ്, സെക്രട്ടറി കെ.പി സുബൈർ , ടി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176317/thaliparamba-municipality)