---
title: "കണ്ണൂരിൽ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176318/kannur"
published_at: "2024-01-12T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a1160e96b5a_Screenshot_2024-01-12-16-00-01-12_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂരിൽ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു

> **Lead Summary:** **കണ്ണൂർ**: യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത്കോൺ​ഗ്രസ് നടത്തിയ മാ‍ർച്ചിൽ സംഘർഷം.

## Article Content

**കണ്ണൂർ**: യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത്കോൺ​ഗ്രസ് നടത്തിയ മാ‍ർച്ചിൽ സംഘർഷം.

കണ്ണൂരിൽ സിവിൽ സ്റ്റേഷന് മുന്നിലാണ് സംഘർഷമുണ്ടായത്. കളക്ടറേറ്റിലേക്ക് കടക്കാൻ ശ്രമിച്ച യൂത്ത് കോൺ​ഗ്രസ്പ്രവർത്തകരെ പൊലീസ് ബാരിക്കേട് വെച്ച് തടയുകയായിരുന്നു.

പ്രദേശത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രവർത്തകർക്ക് നേരെ പോലീസ്  ജലപീരങ്കി പ്രയോഗിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176318/kannur)