---
title: "തുണിക്കടയില്‍ വെച്ച്‌ തര്‍ക്കം: 60കാരനെ കച്ചവടക്കാരൻ വെട്ടിക്കൊന്നു"
english_title: "Murder "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176349/murder"
published_at: "2024-01-12T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a14327a8f54_n573680798170506724188276e5cf35fdd633ef7a666dd1b530ad0f47727ea5175232f5f0cb5d42d0e073d6.jpg"
keywords: []
---

# തുണിക്കടയില്‍ വെച്ച്‌ തര്‍ക്കം: 60കാരനെ കച്ചവടക്കാരൻ വെട്ടിക്കൊന്നു

> **Lead Summary:** **കൊച്ചി: **തുണിക്കടയില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 60 കാരനെ വെട്ടിക്കൊലപ്പെടുത്തി. എറണാകുളം ഇരുമ്ബനത്താണ് സംഭവമുണ്ടായത്. തുതിയൂര്‍ സ്വദേശി ശശിയാണ് മരിച്ചത്.

## Article Content

**കൊച്ചി: **തുണിക്കടയില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 60 കാരനെ വെട്ടിക്കൊലപ്പെടുത്തി. എറണാകുളം ഇരുമ്ബനത്താണ് സംഭവമുണ്ടായത്. തുതിയൂര്‍ സ്വദേശി ശശിയാണ് മരിച്ചത്.

സംഭവത്തില്‍ ഇരുമ്ബനത്തെ തുണിക്കച്ചവടക്കാരനായ ഹരിദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസിന്റെ കടയില്‍ വച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഹരിദാസ് കടയിലെ വാക്കത്തി കൊണ്ട് ശശിയെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176349/murder)