---
title: "പ്രഫ.ടി.ലക്ഷ്മണൻ സ്മാരക പുരസ്കാരത്തിന് തൃച്ഛംബരത്ത് പിടി അച്ച്യുതവാര്യർ അർഹനായി "
english_title: "Prof. T. Lakshmanan tributary award was given P. T Achuthavaryer "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17635/prof-t-lakshmanan-tributary-award-was-given-p-t-achuthavaryer"
published_at: "2021-12-24T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c590336aced_IMG-20211224-WA0026.jpg"
keywords: []
---

# പ്രഫ.ടി.ലക്ഷ്മണൻ സ്മാരക പുരസ്കാരത്തിന് തൃച്ഛംബരത്ത് പിടി അച്ച്യുതവാര്യർ അർഹനായി 

> **Lead Summary:** കണ്ണൂർ സർവ്വ മംഗള ചാരിറ്റബിൾ ട്രസ്റ്റ് വർഷം തോറും നൽകി വരുന്ന പ്രഫ.ടി.ലക്ഷ്മണൻ സ്മാരക സർവ്വ മംഗള പുരസ്കാരത്തിന് തളിപ്പറമ്പ് തൃച്ഛംബരത്ത് പുത്തൻ തേർമOത്തിൽ പിടി അച്ച്യുതവാര്യർ അർഹനയാതായി ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. 

## Article Content

കണ്ണൂർ സർവ്വ മംഗള ചാരിറ്റബിൾ ട്രസ്റ്റ് വർഷം തോറും നൽകി വരുന്ന പ്രഫ.ടി.ലക്ഷ്മണൻ സ്മാരക സർവ്വ മംഗള പുരസ്കാരത്തിന് തളിപ്പറമ്പ് തൃച്ഛംബരത്ത് പുത്തൻ തേർമOത്തിൽ പിടി അച്ച്യുതവാര്യർ അർഹനയാതായി ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. 

11,111 രൂപയും കൃഷ്ണ വിഗ്രഹവും പൊന്നാടയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഡിസംബർ 27ന് വൈകിട്ട് 5ന് കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ജില്ലയിലെ ആദ്യകാല ആർ.എസ്.എസ് പ്രവർത്തകനായ അച്ചുതവാര്യർ ദേശിയ പ്രസ്ഥാനങ്ങൾക്ക് വേണ്ടി മാതൃകപരമായ പ്രവർത്തനം നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.

27 ന് വൈകിട്ട് നടക്കുന്ന പുരസ്കാര ചടങ്ങ് ആർ എസ് എസ് പ്രാന്തസംഘചാലക് അഡ്വ.കെ കെ ബലറാം ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡൻ്റ് രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിക്കും. ആർ.എസ്.എസ്. മുൻ ഭാരതീയ കാര്യകാരി സദസ്യൻ എസ് സേതുമാധവൻ പുരസ്കാരം സമർപ്പിക്കും.

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് വൽസൻ തില്ലങ്കേരി, ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ട്രസ്റ്റ് ഭാരവാഹികളായ രവീന്ദ്രനാഥ് ചേലേരി, പി ടി രമേശ്, സി ഗംഗാധരൻ, എ ദാമോദരൻ, കെ പി രാജീവൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17635/prof-t-lakshmanan-tributary-award-was-given-p-t-achuthavaryer)