---
title: "രാമക്ഷേത്രത്തില്‍ പോകുമെന്ന് തരൂര്‍: വിലക്ക് പ്രതിഷ്‌ഠാ ചടങ്ങിന് മാത്രമെന്ന് എഐസിസി"
english_title: "Sasi tharoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176369/sasi-tharoor"
published_at: "2024-01-12T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a14db2738a4_n5736972661705069909710b004690301fa0cb78a373c3bf6a1010bee83cbbf7d799808e07d5f849e772513.jpg"
keywords: []
---

# രാമക്ഷേത്രത്തില്‍ പോകുമെന്ന് തരൂര്‍: വിലക്ക് പ്രതിഷ്‌ഠാ ചടങ്ങിന് മാത്രമെന്ന് എഐസിസി

> **Lead Summary:** **ന്യൂഡല്‍ഹി:** അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീവത്കരിച്ചെന്ന് ശശി തരൂര്‍ എംപി. തെരഞ്ഞെടുപ്പിനു ശേഷം താൻ ഉള്‍പ്പടെയുള്ളവര്‍ രാമക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാൻ പോകുമെന്നും അദ്ദഹം പറഞ്ഞു. പ്രതിഷ്‌ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനു മാത്രമേ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളൂവെന്നും മകരസംക്രാന്തി ദിനമായ ജനുവരി 15ന് കോണ്‍ഗ്രസ് യുപി ഘടകം രാമക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുമെന്നും ജനുവരി 22 ഒഴികെയുള്ള ഏതു ദിവസവും ക്ഷേത്രത്തില്‍ പോകാമെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു.

## Article Content

**ന്യൂഡല്‍ഹി:** അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീവത്കരിച്ചെന്ന് ശശി തരൂര്‍ എംപി. തെരഞ്ഞെടുപ്പിനു ശേഷം താൻ ഉള്‍പ്പടെയുള്ളവര്‍ രാമക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാൻ പോകുമെന്നും അദ്ദഹം പറഞ്ഞു. പ്രതിഷ്‌ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനു മാത്രമേ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളൂവെന്നും മകരസംക്രാന്തി ദിനമായ ജനുവരി 15ന് കോണ്‍ഗ്രസ് യുപി ഘടകം രാമക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുമെന്നും ജനുവരി 22 ഒഴികെയുള്ള ഏതു ദിവസവും ക്ഷേത്രത്തില്‍ പോകാമെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുൻ ഖാര്‍ഗെ, അധിര്‍‌ രഞ്ജൻ ചൗധരി എന്നിവരെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ചടങ്ങ് രാഷ്ട്രീയവത്കരിച്ചെന്ന് ആരോപിച്ച്‌ അവര്‍ ക്ഷണം നിരസിച്ചിരുന്നു.

ആര്‍എസ്‌എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കും മുൻപുള്ള ഉദ്ഘാടനം തെരഞ്ഞെടുപ്പ് നേട്ടത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176369/sasi-tharoor)