---
title: "എസ്.എസ്.എഫ് കണ്ണൂർ ജില്ലാ ക്യാംപസ് അസംബ്ലി 25, 26 തിയ്യതികളിൽ നടക്കും "
english_title: "S.S.F kannur district campus assembley were held on 25 and 26"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17637/ssf-kannur-district-campus-assembley-were-held-on-25-and-26"
published_at: "2021-12-24T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5931d56717_IMG-20211224-WA0027.jpg"
keywords: []
---

# എസ്.എസ്.എഫ് കണ്ണൂർ ജില്ലാ ക്യാംപസ് അസംബ്ലി 25, 26 തിയ്യതികളിൽ നടക്കും 

> **Lead Summary:** എസ്.എസ്.എഫ് കണ്ണൂർ ജില്ലാ ക്യാംപസ് അസംബ്ലി 25, 26 തിയ്യതികളിൽ നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. ഇരിട്ടി ഉളിയിൽ മജ്ലിസിൽ നടക്കുന്ന ദ്വിദിന ക്യാംപസ് അസംബ്ലിയിൽ ജില്ലയിലെ തിരഞ്ഞെടുത്ത 100 സ്ഥാപനങ്ങളിൽ നിന്നുള്ള 400 ഓളം പ്രതിനിധികൾ പങ്കെടുക്കും.

## Article Content

എസ്.എസ്.എഫ് കണ്ണൂർ ജില്ലാ ക്യാംപസ് അസംബ്ലി 25, 26 തിയ്യതികളിൽ നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. ഇരിട്ടി ഉളിയിൽ മജ്ലിസിൽ നടക്കുന്ന ദ്വിദിന ക്യാംപസ് അസംബ്ലിയിൽ ജില്ലയിലെ തിരഞ്ഞെടുത്ത 100 സ്ഥാപനങ്ങളിൽ നിന്നുള്ള 400 ഓളം പ്രതിനിധികൾ പങ്കെടുക്കും.

25 ന് വൈകീട്ട് 4 മണിക്ക് പാലോട് പള്ളി മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കമാവും. തുടർന്ന് 4.30ന് സ്വാഗത സംഘം ചെയർമാൻ എൻ അബ്ദുൾ ലത്വീഫ് സഅദി പതാക ഉയർത്തും. ഞായറാഴ്ച്ച രാവിലെ 9 ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രാഫ.ഗോപിനാഥ് രവീന്ദ്രൻ അസംബ്ലി ഉദ്ഘാടനം ചെയ്യും. കെ മുഹമ്മദ് അനസ് അമാനി അധ്യക്ഷത വഹിക്കും.

പ്രഭാഷണം, സംവാദം, പാനൽ ചർച്ച തു ടങ്ങിയ വ്യത്യസ്ഥ സെഷനുകളിലായി ദേവർഷോല അബ്ദുസലാം മുസ്ല്യാർ, തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി, ഡോ.നൂറുദീൻ റാസി പങ്കെടുക്കും. വൈകീട്ട് 4.30ന് വിദ്യാർഥി റാലിയോടെ ക്യാംപസ് അസംബ്ലി സമാപിക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് കെ മുഹമ്മദ് അനസ് അമാനി,  ഭാരവാഹികളായ ടി വി ഷംസീർ കടാങ്കോട്, മുഹമ്മദ് റമീസ് ചൊക്ലി, റസീൻ അബ്ദുള്ള തളിപ്പറമ്പ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17637/ssf-kannur-district-campus-assembley-were-held-on-25-and-26)