---
title: "വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും"
english_title: "Velimanam hss "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176376/velimanam-hss"
published_at: "2024-01-12T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a15577236fe_IMG-20240112-WA0006.jpg"
keywords: []
---

# വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

> **Lead Summary:** **ഇരിട്ടി:** വെളിമാനം സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ 45 മത് വാർഷികാഘോഷവും സർവീസിൽനിന്നും വിരമിക്കുന്ന ലീലാമ്മ ജോസഫിനുള്ള യാത്രയയപ്പ് സമ്മേളനവും സമുചിതമായി ആഘോഷിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്‌സ്, ജെ.ആർ.സി. വിദ്യാർഥികളുടെ അകമ്പടിയോടെ മുത്തുക്കുടകളും ബാൻഡ് മേളവുമായി വിശിഷ്ടാതിഥികളെ പ്രിൻസിപ്പാൾ ഡോ റോസ എം സി, ഹെഡ്മാസ്റ്റർ ജോഷി ജോൺ എന്നിവർ ചേർന്ന് സ്വീകരിച്ചു.

## Article Content

**ഇരിട്ടി:** വെളിമാനം സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ 45 മത് വാർഷികാഘോഷവും സർവീസിൽനിന്നും വിരമിക്കുന്ന ലീലാമ്മ ജോസഫിനുള്ള യാത്രയയപ്പ് സമ്മേളനവും സമുചിതമായി ആഘോഷിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്‌സ്, ജെ.ആർ.സി. വിദ്യാർഥികളുടെ അകമ്പടിയോടെ മുത്തുക്കുടകളും ബാൻഡ് മേളവുമായി വിശിഷ്ടാതിഥികളെ പ്രിൻസിപ്പാൾ ഡോ റോസ എം സി, ഹെഡ്മാസ്റ്റർ ജോഷി ജോൺ എന്നിവർ ചേർന്ന് സ്വീകരിച്ചു.

സ്കൂൾ മാനേജർ ഫാ. ജോർജ് കളപ്പുര സ്വാഗതം ആശംസിച്ച ചടങ്ങിൽ തലശ്ശേരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിക്കുകയും സണ്ണി ജോസഫ് ഉത്‌ഘാടനം ചെയ്യുകയും ചെയ്തു. സർവീസിൽനിന്നും വിരമിക്കുന്ന ലീലാമ്മ ജോസഫിന് അധ്യാപകരും പി ടി എ യും ഉപഹാരങ്ങൾ സമ്മാനിച്ചു.

ജില്ലാ, സംസ്ഥാനതല മത്സരങ്ങളിൽ സമ്മാനാർഹരായ കലാകായിക പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ അസി മാനേജർ ഫാ. എബിൻ മടപ്പംതോട്ടുകുന്നേൽ, എംപിടിഎ പ്രസിഡന്റ് അനിത സജീവ്, പിടിഎ വൈസ് പ്രസിഡന്റ് ജിൽസ് മുള്ളൻകുഴിയിൽ, ജയ മാത്യു (UPS ഹെഡ്മിസ്ട്രസ് ), ഷാജി കെ ചെറിയാൻ (മുൻ പ്രിൻസിപ്പാൾ ), ഡയസ് പി ജോൺ (സ്റ്റാഫ് സെക്രട്ടറി HSS), സി. ജെസ്സി ജോസഫ് (സീനിയർ അസി.), ജിമ്മി അന്തീനാട്ട്, സെബാസ്റ്റ്യൻ ജോർജ്, കുമാരി എയ്ഞ്ചൽ തെരേസ്, കുമാരി അൽഫോൻസ ടി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ച ചടങ്ങിന് പ്രോഗ്രാം കൺവീനർ ജെനീഷ് ജോൺ നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളോടെ വാർഷികാഘോഷപരിപാടികൾ അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176376/velimanam-hss)