---
title: "ആറളം ഫാമിൽ കാട്ടുപന്നികൾ 3000 ചുവട് മരച്ചീനി നശിപ്പിച്ചു"
english_title: "Aralam farm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176380/aralam-farm"
published_at: "2024-01-12T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a158e528b8b_IMG-20240112-WA0005.jpg"
keywords: []
---

# ആറളം ഫാമിൽ കാട്ടുപന്നികൾ 3000 ചുവട് മരച്ചീനി നശിപ്പിച്ചു

> **Lead Summary:** **ആറളം ഫാം: **ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13 ൽ കാട്ടുപന്നികൾ കൊച്ചി നശിപ്പിച്ചത് 3000 ചുവട് മരച്ചീനികൾ. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് 13ൽ കൃഷി ചെയ്ത കപ്പയാണ് നശിപ്പിച്ചത്. 21 തൊഴിലുറപ്പ് തൊഴിലാളികളുടെ അധ്വാനഫലമാണ് കാട്ടുപന്നികൾ പൂർണ്ണമായും നശിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആദിവാസികളുടെ വരുമാനം മാർഗ്ഗം ഉയർത്തുന്നതിന് ഭാഗമായി കൃഷി ഇറക്കിയ മരച്ചീനെയും പച്ചക്കറികളുമാണ് പൂർണ്ണമായും കാട്ടപന്നിയുടെ പരാക്രമത്തിൽ ഇല്ലാതായത്.

## Article Content

**ആറളം ഫാം: **ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13 ൽ കാട്ടുപന്നികൾ കൊച്ചി നശിപ്പിച്ചത് 3000 ചുവട് മരച്ചീനികൾ. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് 13ൽ കൃഷി ചെയ്ത കപ്പയാണ് നശിപ്പിച്ചത്. 21 തൊഴിലുറപ്പ് തൊഴിലാളികളുടെ അധ്വാനഫലമാണ് കാട്ടുപന്നികൾ പൂർണ്ണമായും നശിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആദിവാസികളുടെ വരുമാനം മാർഗ്ഗം ഉയർത്തുന്നതിന് ഭാഗമായി കൃഷി ഇറക്കിയ മരച്ചീനെയും പച്ചക്കറികളുമാണ് പൂർണ്ണമായും കാട്ടപന്നിയുടെ പരാക്രമത്തിൽ ഇല്ലാതായത്.

ആനയുടെ ശല്യത്തിന് പുറമെയാണ് കൂട്ടമായി എത്തുന്ന കാട്ടുപന്നിക്കൂട്ടം കൃഷി ഇടത്തിലിറങ്ങി നാശം വിതച്ചത്. കൃഷിയിടത്തിന് ചുറ്റും വേലികൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം തകർത്താണ് ആനയും കാട്ടുപന്നിയും കൃഷി നശിപ്പിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. രണ്ടുദിവസമായി രാത്രിയായാൽ കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുന്നത് തുടരുകയാണെന്നും. രാത്രിയിൽ രണ്ടു തവണ ശബ്ദം കേട്ട് എത്തിയ തൊഴിലാളികൾ പന്നികളെ തുരത്തിയെങ്കിലും വീണ്ടും എത്തി കൃഷി നശിപ്പിക്കുകയായിരുന്നു.

ഫാമിലെ വിവിധ ബ്ലോക്കുകളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി കൃഷികൾ നടത്തുന്നുണ്ടെങ്കിലും വന്യമൃഗങ്ങളുടെ ശല്യം കാരണം ഒന്നും ഉദ്ദേശിക്കുന്ന ഫലം ലഭിക്കാതെ പോവുകയാണ്. ആനയുടെ ശല്യം തടയാനായി ആനമതി നിർമ്മാണം പുരോഗമിക്കുന്നുണ്ടെങ്കിലും ഫാമിനുള്ളിൽ നിലയുറപ്പിച്ചിരിക്കുന്ന വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമാവുകയാണ്.

 സമീപ കാലഘട്ടത്തിൽ കാട്ടുപന്നികൾ വരുത്തിയ ഏറ്റവും വലിയ കൃഷിനാശമാണ് ബ്ലോക്ക് 13ൽ സംഭവിച്ചത്. പകുതി വിളവെത്തിയ മരച്ചീനികളാണ് പൂർണ്ണമായും നശിപ്പിച്ചിരിക്കുന്നത്. ആനയെയും മറ്റ് വന്യമൃഗങ്ങളെയും ഭയന്ന് ജീവിക്കുന്ന പുനരധിവാസ മേഖലയിലെ ജനങ്ങളുടെ ജീവിതമാർഗമായ മരച്ചീനി കൃഷി അടക്കം പന്നിക്കൂട്ടം നശിപ്പിച്ചതോടെ കൃഷി ചെയ്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ തൊഴിലാളികൾ. ഫാമിനുള്ളിലെ കാടുകളിൽ തമ്പടിച്ചിരിക്കുന്ന വലുതും ചെറുതുമായ വന്യമൃഗങ്ങളെ പൂർണ്ണമായി തുരത്തിയാൽ മാത്രമേ തങ്ങൾക്ക് ഇവിടെ കൃഷിചെയ്ത് ജീവിക്കാൻ കഴിയുകയുള്ളൂ എന്നാണ് ഇവർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176380/aralam-farm)