---
title: "യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് : ഒരാള്‍ക്കൂടി അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176388/arrested"
published_at: "2024-01-12T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a15df70dfd2_n5737273521705074127340647b536c70ea33336bd5d73c28bf6b096bc5ab46bbe89b2d8da52184568d3705.jpg"
keywords: []
---

# യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് : ഒരാള്‍ക്കൂടി അറസ്റ്റില്‍

> **Lead Summary:** **തിരുവനന്തപുരം: **യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കാനുള്ള ആപ്പ് നിര്‍മിച്ചവരില്‍ ഒരാളായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദാണ് അറസ്റ്റിലായത്. 

## Article Content

**തിരുവനന്തപുരം: **യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കാനുള്ള ആപ്പ് നിര്‍മിച്ചവരില്‍ ഒരാളായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദാണ് അറസ്റ്റിലായത്. 

തിരുവനന്തപുരം മ്യൂസിയം പോലീസാണ് പ്രതിയെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ ജയ്സനെ സഹായിച്ചത് രാകേഷാണെന്നും സിആര്‍ കാര്‍ഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചതെന്നും പോലീസ് പറഞ്ഞു.

കേസില്‍ നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. പത്തനംതിട്ട സ്വദേശികളായ അഭിവിക്രം,ഫെനി, ബിനില്‍ ബിനു, വികാസ് കൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതി ജാമ്യത്തില്‍ വിട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176388/arrested)