---
title: "ദൂരദര്‍ശനിലെ ലൈവ് പരിപാടിക്കിടെ കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ കുഴഞ്ഞുവീണു മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176402/dead"
published_at: "2024-01-12T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a169c90ad88_n573735144170507707061973037ddfdb5e47838f2764c1d556dfbb8f5bcfde40f62f77b3fc63d263229b69.jpg"
keywords: []
---

# ദൂരദര്‍ശനിലെ ലൈവ് പരിപാടിക്കിടെ കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **തിരുവനന്തപുരം:** ദൂരദര്‍ശൻ കേന്ദ്രത്തില്‍ ലൈവ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കാര്‍ഷിക സര്‍വകലാശാല (പ്ലാനിങ്) ഡയറക്ടര്‍ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.10 നായിരുന്നു സംഭവമുണ്ടായത്. കൃഷിദര്‍ശൻ ലൈവ് പരിപാടിയില്‍ പങ്കെടുക്കുതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 

## Article Content

**തിരുവനന്തപുരം:** ദൂരദര്‍ശൻ കേന്ദ്രത്തില്‍ ലൈവ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കാര്‍ഷിക സര്‍വകലാശാല (പ്ലാനിങ്) ഡയറക്ടര്‍ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.10 നായിരുന്നു സംഭവമുണ്ടായത്. കൃഷിദര്‍ശൻ ലൈവ് പരിപാടിയില്‍ പങ്കെടുക്കുതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 

കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് അനി എസ് ദാസ്. ഹൃദയാഘാതമാണ് മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കേരള ഫീഡ്സ് ലിമിറ്റഡ് എംഡി, കേരള കാര്‍ഷിക സര്‍വകലാശാല കമ്മ്യൂണിക്കേഷൻസ് സെന്റര്‍ മേധാവി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176402/dead)