---
title: "സി.ആർ.പി.എഫ്  പെൻഷനേഴ്‌സ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗവും കുടുംബ സംഗമവും ഡിസംബർ 28ന് "
english_title: "C.R.P.F pentinoners form kannur district commitee general body association and get together will held on december 28"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17641/crpf-pentinoners-form-kannur-district-commitee-general-body-association-and-get-together-will-held-on-december-28"
published_at: "2021-12-24T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5950a4fdc0_IMG-20211224-WA0028.jpg"
keywords: []
---

# സി.ആർ.പി.എഫ്  പെൻഷനേഴ്‌സ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗവും കുടുംബ സംഗമവും ഡിസംബർ 28ന് 

> **Lead Summary:** സി.ആർ.പി.എഫ് പെൻഷനേഴ്‌സ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗവും കുടുംബ സംഗമവും ഡിസംബർ 28ന് നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു.

## Article Content

സി.ആർ.പി.എഫ് പെൻഷനേഴ്‌സ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗവും കുടുംബ സംഗമവും ഡിസംബർ 28ന് നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു.

ചൊവ്വാഴ്ച്ച രാവിലെ 10മണിക്ക് കണ്ണൂർ പോലിസ് സഭാഹാളിൽ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. സി.ആർ.പി.എഫ് കമാൻഡൻ്റ് സി.കെ ശ്രീവാസ്തവ മുഖ്യാതിഥിയാവും. സി.ആർ.പി.എഫ് അടക്കം അർധസൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവരെ എക്സ് ആംഡ് ഫോഴ്സ് പേഴ്സണൽ ആയി അംഗീകരിക്കണമെന്നും സൈനിക വിഭാഗത്തിന് തുല്യമായ വേതനവും ആനുകൂല്യങ്ങളും അർധസൈനിക വിമുക്ത ഭടന്മാർക്ക് നൽകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് നേരത്തെ പാർലമെൻ്റ് മാർച്ചും സെക്രട്ടറിയേറ്റ് മാർച്ചുമൊക്കെ നടത്തിയെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്ന് സി.ആർ.പി.എഫ്  പെൻഷനേഴ്‌സ് ഫോറം കുറ്റപ്പെടുത്തി. വൺ റാങ്ക്, വൺ പെൻഷൻ ആനുകൂല്യം വിമുക്ത ഭടന്മാർക്ക് നൽകണം.

വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് സി രവീന്ദ്രൻ, സെക്രട്ടറി ഗോപിനാഥൻ, കെ വി കുഞ്ഞിരാമൻ, പി.ഐ രമേശൻ, മീരാ നാരായണൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17641/crpf-pentinoners-form-kannur-district-commitee-general-body-association-and-get-together-will-held-on-december-28)