---
title: "KSFE സ്റ്റാഫ് അസോസിയേഷൻ സിഐടിയു ദ്വിദിന പഠന ക്യാമ്പ് കണ്ണൂരിൽ "
english_title: "KSFE staff association CITU two days study camp was held in kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17643/ksfe-staff-association-citu-two-days-study-camp-was-held-in-kannur"
published_at: "2021-12-24T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c59907911cb_IMG-20211224-WA0029.jpg"
keywords: []
---

# KSFE സ്റ്റാഫ് അസോസിയേഷൻ സിഐടിയു ദ്വിദിന പഠന ക്യാമ്പ് കണ്ണൂരിൽ 

> **Lead Summary:** KSFE സ്റ്റാഫ് അസോസിയേഷൻ സിഐടിയു കണ്ണൂർ ജില്ല ദ്വിദിന പഠന ക്യാമ്പ് കണ്ണൂർ ഹോട്ടൽ ബിനാലെ ഇന്റർനാഷണലിൽ നടന്നു. സിപിഎം ജില്ലാ സെക്രട്ടറി എം പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

KSFE സ്റ്റാഫ് അസോസിയേഷൻ സിഐടിയു കണ്ണൂർ ജില്ല ദ്വിദിന പഠന ക്യാമ്പ് കണ്ണൂർ ഹോട്ടൽ ബിനാലെ ഇന്റർനാഷണലിൽ നടന്നു. സിപിഎം ജില്ലാ സെക്രട്ടറി എം പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

KSFE സ്റ്റാഫ് അസോസിയേഷൻ സിഐടിയു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഡിസംബർ 24, 25 തീയതികളിലായി ദ്വിദിന പഠന ക്യാമ്പ് സംഘടിപ്പിച്ചത്. പൊതുമേഖലയെ ശക്തിപ്പെടുത്തിക്കൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിനെന്ന പോലെ സാമൂഹ്യ പുരോഗതിക്ക് ഉതകും വിധമുള്ള മൂലധന നിക്ഷേപത്തിലൂടെ കേരളം ജനപക്ഷ വികസനത്തിന് രാജ്യത്തിനാകെ മാതൃക സൃഷ്ടിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ആണ് പഠന ക്യാമ്പ് സംഘടിപ്പിച്ചത്.

രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസ് നടക്കും. യൂണിറ്റിൽ നിന്ന് തെരഞ്ഞെടുത്ത അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പിന്റെ ആദ്യ ദിനത്തിൽ വർഗീയതയ്ക്കെതിരെ വർഗ ഐക്യം എന്ന വിഷയത്തിൽ എം വി ജയരാജൻ ക്ലാസെടുത്തു.

ഇന്ന് പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയാണ് സംഘപരിവാർ .അതിനെതിരെ കേരളം സവിശേഷമായ ബദൽ നയം നടപ്പാക്കുകയാണ്. അതിലൊന്നാണ് കെഎസ്എഫ്ഇ എന്നും കേരളത്തിലെ സാധാരണക്കാരുടെ ആശ്രയമാണ് കെ എസ് എഫ് ഇ എന്നും ജയരാജൻ പറഞ്ഞു. ബൈറ്റ് കെ എസ് എഫ് ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഓമന കെ അധ്യക്ഷയായി.

അജിത് കുമാർ സി പി., എസ് മുരളി കൃഷ്ണപിള്ള, എസ് വി കവിത രാജ്, ബി എസ് വിജയകുമാർ, യഹിയ പി, ജയനേഷ് കെ എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി നടന്ന ക്ലാസുകൾ മുരളി കൃഷ്ണപിള്ള,ഹിരേഷ് ആർ,കെ പി വി പ്രീത, രാജേഷ് ആർ എന്നിവർ കൈകാര്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17643/ksfe-staff-association-citu-two-days-study-camp-was-held-in-kannur)