---
title: "എം ഡി എം എയുമായി യുവാവ് പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176453/arrested"
published_at: "2024-01-13T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2149f7bb5c_IMG-20240113-WA0006.jpg"
keywords: []
---

# എം ഡി എം എയുമായി യുവാവ് പിടിയിൽ

> **Lead Summary:** **ഇരിട്ടി** : എം ഡി എം എ യുമായി ശ്രീകണ്ഠപുരം സ്വദേശി മുഹമ്മദ് സഹൽ കൂട്ടുപുഴ അതിർത്തിയിലെ പോലീസ് പരിശോധനയിൽ പിടിയിൽ. ബംഗളുരുവിൽ നിന്ന് ബൈക്കിൽ കടത്തികൊണ്ടുവരികയായിരുന്ന 2.80 ഗ്രാം നിരോധിത മയക്കുമരുന്ന് ഇരിട്ടി എസ് ഐ എൻ. വിപിനും സംഘവും ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

## Article Content

**ഇരിട്ടി** : എം ഡി എം എ യുമായി ശ്രീകണ്ഠപുരം സ്വദേശി മുഹമ്മദ് സഹൽ കൂട്ടുപുഴ അതിർത്തിയിലെ പോലീസ് പരിശോധനയിൽ പിടിയിൽ. ബംഗളുരുവിൽ നിന്ന് ബൈക്കിൽ കടത്തികൊണ്ടുവരികയായിരുന്ന 2.80 ഗ്രാം നിരോധിത മയക്കുമരുന്ന് ഇരിട്ടി എസ് ഐ എൻ. വിപിനും സംഘവും ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

പരിശോധനയിൽ ബാഗിലെ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത് . ലഹരി മരുന്നുമായി ശ്രീകണ്ഠപുരം പോലീസ് പിടികൂടിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സഹൽ ഒന്നര മാസത്തിനുശേഷമാണ് സമാനമായ കേസിൽ വീണ്ടും ഇന്നലെ പോലീസ് പിടിയിലാകുന്നത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പരിശോധന സംഘത്തിൽ എസ് ഐ എൻ വിപിൻ, ഡാൻസാഫ് എസ് ഐ ജിജിൽ മോൻ, എസ് സി പി ഒ മാരായ പത്മജൻ, വിജേഷ് എന്നിവർ ഉണ്ടായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176453/arrested)