---
title: "കേളകത്ത് കോൺഗ്രസ് യൂണിറ്റുകളുടെ ജില്ലാ സംഗമവും ജന്മദിനാഘോഷവും 27 ന് "
english_title: "Congress kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17649/congress-kelakam"
published_at: "2021-12-24T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c59ba1c08c1_PicsArt_12-24-03.37.09.jpg"
keywords: []
---

# കേളകത്ത് കോൺഗ്രസ് യൂണിറ്റുകളുടെ ജില്ലാ സംഗമവും ജന്മദിനാഘോഷവും 27 ന് 

> **Lead Summary:** കേളകം: കോൺഗ്രസ് യൂണിറ്റ് കമ്മറ്റികളുടെ കണ്ണൂർ ജില്ലാ സംഗമവും പാർട്ടിയുടെ 137-ാം ജന്മദിനാഘോഷവും 27ന് കേളകത്ത് നടക്കും.. 27ന് വൈകു. 3 മണിക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഞ്ഞളാംപുറത്ത് നിന്ന് ആരംഭിക്കുന്ന റാലിയും തുടർന്ന് കേളകം ബസ് സ്റ്റാന്റിൽ വെച്ച് നടക്കുന്ന പൊതുയോഗവും കെ. പി. സി. സി. പ്രസിഡണ്ട് കെ. സുധാകരൻ എം. പി ഉദ്‌ഘാടനം ചെയ്യും .

## Article Content

കേളകം: കോൺഗ്രസ് യൂണിറ്റ് കമ്മറ്റികളുടെ കണ്ണൂർ ജില്ലാ സംഗമവും പാർട്ടിയുടെ 137-ാം ജന്മദിനാഘോഷവും 27ന് കേളകത്ത് നടക്കും.. 27ന് വൈകു. 3 മണിക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഞ്ഞളാംപുറത്ത് നിന്ന് ആരംഭിക്കുന്ന റാലിയും തുടർന്ന് കേളകം ബസ് സ്റ്റാന്റിൽ വെച്ച് നടക്കുന്ന പൊതുയോഗവും കെ. പി. സി. സി. പ്രസിഡണ്ട് കെ. സുധാകരൻ എം. പി ഉദ്‌ഘാടനം ചെയ്യും .

റാലിയിലും പൊതു യോഗത്തിലും സംസ്ഥാന ജില്ലാനേതാക്കൾ പങ്കെടുക്കും . ഡി.സി.സി സിക്രട്ടറി ബൈജു വർഗീസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്സുരേഷ് ചാലാറത്ത്, കേളകം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സന്തോഷ് ജോസഫ് മണ്ണാർകുളം, ഡി.സി.സി മെമ്പർമാരായ വർഗീസ് ജോസഫ് നടപ്പുറം, പാൽ ഗോപാലൻ എന്നിവർ കേളകത്ത് വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17649/congress-kelakam)