---
title: "ചോദ്യം ചെയ്യലിന് ഹാജരാകണം; അരവിന്ദ് കെജ്രിവാളിന് നാലാം തവണയും നോട്ടീസ് നൽകി ഇഡി"
english_title: "ED issued notice to Arvind Kejriwal for the fourth time"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176507/ed-issued-notice-to-arvind-kejriwal-for-the-fourth-time"
published_at: "2024-01-13T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a23b68eb676_Screenshot_2024-01-13-12-56-29-32_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ചോദ്യം ചെയ്യലിന് ഹാജരാകണം; അരവിന്ദ് കെജ്രിവാളിന് നാലാം തവണയും നോട്ടീസ് നൽകി ഇഡി

> **Lead Summary:** **ഡൽഹി**: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും ഇ ഡി നോട്ടീസ്. ഡൽഹി മദ്യനയ അഴിമതിക്കേസിലാണ് നടപടി. നാലാമത്തെ നോട്ടീസാണ് കെജ്രിവാളിന് ലഭിക്കുന്നത്. ഈ മാസം 18ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. മുമ്പ് ഇ ഡി നൽകിയ മൂന്ന് നോട്ടീസുകളിലും കെജ്രിവാൾ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

## Article Content

**ഡൽഹി**: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും ഇ ഡി നോട്ടീസ്. ഡൽഹി മദ്യനയ അഴിമതിക്കേസിലാണ് നടപടി. നാലാമത്തെ നോട്ടീസാണ് കെജ്രിവാളിന് ലഭിക്കുന്നത്. ഈ മാസം 18ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. മുമ്പ് ഇ ഡി നൽകിയ മൂന്ന് നോട്ടീസുകളിലും കെജ്രിവാൾ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

 രാഷ്ട്രീയവേട്ടയാണ് നടക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്നും കെജ്രിവാൾ ആരോപിച്ചിരുന്നു. കെജ്രിവാളിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ കൂടുതൽ പോലീസിനെ വിന്യസിച്ചതിന് പിന്നാലെയാണ് അറസ്റ്റ് നീക്കം നടക്കുന്നതായി ആംആദ്മി ആരോപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176507/ed-issued-notice-to-arvind-kejriwal-for-the-fourth-time)