---
title: "വിദേശത്തോട്ടങ്ങൾ ഉടൻ ഏറ്റെടുക്കണം: സിവിൽകോടതിയിൽ കേസ്സ് ഫയൽ ചെയ്യണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176538/wayanad"
published_at: "2024-01-13T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a254480f02d_Screenshot_2024-01-13-14-26-05-45_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വിദേശത്തോട്ടങ്ങൾ ഉടൻ ഏറ്റെടുക്കണം: സിവിൽകോടതിയിൽ കേസ്സ് ഫയൽ ചെയ്യണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി

> **Lead Summary:** **വയനാട്**: വിദേശത്തോട്ടങ്ങൾ ഉടൻ ഏറ്റെടുക്കണം. സിവിൽകോടതിയിൽ കേസ്സ് ഫയൽ ചെയ്യണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ചുളിക്ക എസ്റ്റേറ്റിന്റെ നിയമവിരുദ്ധ കൈമാറ്റം റദ്ദുചെയ്യണം, ചുളിക്ക, ചേലോട് എസ്റ്റേറ്റുകളിലെ ടൂറിസം നിർമ്മിതികൾ പൊളിച്ചു മാറ്റണം, ഭൂമി തരം മാറ്റലും മുറിച്ച് വിൽപ്പനയും മരംമുറിയും നിരോധിക്കണം. എന്നീ ആവശ്യങ്ങളുന്നയിച്ചു.

## Article Content

**വയനാട്**: വിദേശത്തോട്ടങ്ങൾ ഉടൻ ഏറ്റെടുക്കണം. സിവിൽകോടതിയിൽ കേസ്സ് ഫയൽ ചെയ്യണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ചുളിക്ക എസ്റ്റേറ്റിന്റെ നിയമവിരുദ്ധ കൈമാറ്റം റദ്ദുചെയ്യണം, ചുളിക്ക, ചേലോട് എസ്റ്റേറ്റുകളിലെ ടൂറിസം നിർമ്മിതികൾ പൊളിച്ചു മാറ്റണം, ഭൂമി തരം മാറ്റലും മുറിച്ച് വിൽപ്പനയും മരംമുറിയും നിരോധിക്കണം. എന്നീ ആവശ്യങ്ങളുന്നയിച്ചു.

സ്വാതന്ത്രൃത്തിന് മുൻപ് ബ്രിട്ടീഷ് കമ്പനികൾക്കും പെൌരന്മാർക്കും രാജാക്കന്മാരും മറ്റും പാട്ടത്തിനു കൊടുത്ത എസ്റ്റേറ്റുകളിൽ ഇപ്പോൾ കൈവശംവച്ചർക്ക് ഉടമസ്ഥതയില്ലെന്നും , സർക്കാർ ഭൂമിയാണെന്നുമുള്ള ഹൈക്കോടതിവിധിയെ തുടർന്ന് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം വയനാട്ടിൽ അട്ടിമറിക്കപ്പെടുകയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് എൻ. ബാദുഷ സെക്രട്ടറി തോമസ് അമ്പലവയൽ എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 100 ഏക്കറിൽ കൂടുതലുള്ള 48 കൈവശക്കാരുടെ കൈയിൽ 59000 ഏക്കർ ഭൂമിയുള്ളത് തിരിച്ചെടുക്കാൻ വയനാട്ടിൽ അഞ്ചു വർഷത്തിന്ന് ശേഷം വന്ന ജില്ലാകലക്ടർമാർ ഒരാളും തയ്യാറാകുന്നില്ല.

സംസ്ഥാനസർക്കാർ കളക്ടറെ ലാന്റ്റിസംപ്ഷൻ ഓഫീസറായി നിയമിച്ചിട്ട് 5 വർഷം കഴിഞ്ഞെങ്കിലും ഒരു നടപടികളും ഉണ്ടായിട്ടില്ല. നിയമപരമായി ഉടമസ്ഥതയില്ലാത്ത ഇത്തരം തോട്ടങ്ങൾ കൈമാറ്റവും തരം മാറ്റലും ടൂറിസവും മരം മുറിയും നടന്നിട്ടും നിയമ ലംഘകർക്കെതിരെ നടപടിയുണ്ടാകുന്നില്ല. മേപ്പാടി ചുളിക്ക ഏസ്റ്റേറ്റിലും ചുണ്ട ചേലോട് എസ്റ്റേറ്റിലുംസ്റ്റേറ്റിലുംസ്റ്റേറ്റിലും നോർത്ത് വയനാട് താലൂക്കിലെ ബ്രഹ്മഗിരി ഏസ്റ്റേറ്റിലും നിമലംഘനങ്ങൾ നടന്നുകൊണ്ടിരിക്കുന്നുവെങ്കിലും ജില്ലാ ഭരണകൂടം അരുനിൽക്കയാണ്.

ആദിവാസികൾ പരമ്പരാഗതമായി താമസിച്ചിരുന്ന ഭൂമികളിൽ നിന്നും അവരെ ആട്ടിപ്പായിച്ചാണ് ഇത്തരം തോട്ടങ്ങൾ ഉണ്ടാക്കിയത്. ആദിവാസി സമൂഹം കിടപ്പാടമില്ലാതെ പുറമ്പോകളിലും മറ്റം കഴിയുകയാണ്. വിദേശികൾ പാട്ടത്തിലൂടെ സ്വായത്താമാക്കിയ തോട്ടങ്ങളുടെ ഉടമസ്ഥത സംസ്ഥാന സർക്കാറിന്ന് മാത്രമാണെന്ന് കേരള ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിൽ പ്രസ്തുത ഭൂമികൾ കണ്ടെത്തി സിവിൽ കോടതിയിൽ കേസ്സ് ഫയൽ ചെയ്യാൻ വയനാട് ജില്ലാ കളക്റെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും വയനാട്ടിൽ ഒരു നടപടികളും ഉണ്ടായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176538/wayanad)