---
title: "മാലിന്യ സംസ്കരണ പ്ലാന്റിൽ കാട്ടാന"
english_title: "waste plant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176542/waste-plant"
published_at: "2024-01-13T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a271f5134fb_Screenshot_2024-01-13-15-18-49-72_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മാലിന്യ സംസ്കരണ പ്ലാന്റിൽ കാട്ടാന

> **Lead Summary:**  **മൂന്നാർ**: ജനവാസ മേഖലകൾക്കു നിരന്തരം കാട്ടാനകൾ ഭീഷണി ഉയർത്തി വരുന്നതിനിടെ കഴിഞ്ഞ ദിവസം മൂന്നാർ നല്ലതണ്ണി കല്ലാറിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാൻറിൽ കാട്ടാനയെത്തി. പകൽ നേരത്ത് എത്തിയ കാട്ടാനയെ കണ്ട് പണിയെടുത്തു കൊണ്ടിരുന്ന തൊഴിലാളികൾ അകത്തുള്ള കെട്ടിടത്തിൽ അഭയം പ്രാപിച്ചു.

## Article Content

 **മൂന്നാർ**: ജനവാസ മേഖലകൾക്കു നിരന്തരം കാട്ടാനകൾ ഭീഷണി ഉയർത്തി വരുന്നതിനിടെ കഴിഞ്ഞ ദിവസം മൂന്നാർ നല്ലതണ്ണി കല്ലാറിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാൻറിൽ കാട്ടാനയെത്തി. പകൽ നേരത്ത് എത്തിയ കാട്ടാനയെ കണ്ട് പണിയെടുത്തു കൊണ്ടിരുന്ന തൊഴിലാളികൾ അകത്തുള്ള കെട്ടിടത്തിൽ അഭയം പ്രാപിച്ചു.

ഒറ്റ കൊമ്പുള്ള കൊമ്പനാനയാണ് പ്ലാന്റിൽ എത്തിയത്. ഇതേ ആന കഴിഞ്ഞ ദിവസം നല്ലതണ്ണി ഭാഗത്തെ വീടുകൾക്കു സമീപം എത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ കാട്ടാനകൾ നല്ല തണ്ണി ഭാഗത്ത് ചുറ്റിത്തിരിയുന്നുണ്ട്. കാട്ടുകൊമ്പൻ പടയപ്പയും ഇതിന് മുബ് ഇവിടെ എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176542/waste-plant)