---
title: "#blockpanchayath  | കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു"
english_title: "Kuthuparamba block panchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176554/kuthuparamba-block-panchayath"
published_at: "2024-01-13T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a26fd295eb0_WhatsApp_Image_2024-01-13_at_4.40.51_PM.jpeg"
keywords: []
---

# #blockpanchayath  | കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ്:**കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2024 -25 വർഷത്തെ വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല അധ്യക്ഷത വഹിച്ചു.

## Article Content

**കൂത്തുപറമ്പ്:**കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2024 -25 വർഷത്തെ വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല അധ്യക്ഷത വഹിച്ചു.

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഷെറീന,ഗ്രാമ പഞ്ചായത്‌ പ്രസിഡണ്ടുമാരായ സി രാജീവൻ, പിസി ഗംഗാധരൻ, എൻ വി ഷിനിജ, തങ്കമണി, ബാലൻ, കെ ലത, മറ്റ് ബ്ലോക്ക് തല മെമ്പർമാർ,ജീവനക്കാർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176554/kuthuparamba-block-panchayath)