---
title: "വിമാനത്താവളം അനുബന്ധ റോഡ് വികസനം- സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കണമെന്ന് ഉടമകൾ"
english_title: "Airport related roads"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176558/airport-related-roads"
published_at: "2024-01-13T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a274d943cb2_IMG-20240113-WA0004.jpg"
keywords: []
---

# വിമാനത്താവളം അനുബന്ധ റോഡ് വികസനം- സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കണമെന്ന് ഉടമകൾ

> **Lead Summary:** **മണത്തണ**: കണ്ണൂർ വിമാനത്താവളം അനുബന്ധ റോഡുകളുടെ വികസനത്തിന്റെ ഭാഗമായി അമ്പായത്തോട് മുതൽ സ്ഥലം വിട്ടു നൽകുന്നവരുടെ യോഗം മണത്തണ വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസിൽ ചേർന്നു.

## Article Content

**മണത്തണ**: കണ്ണൂർ വിമാനത്താവളം അനുബന്ധ റോഡുകളുടെ വികസനത്തിന്റെ ഭാഗമായി അമ്പായത്തോട് മുതൽ സ്ഥലം വിട്ടു നൽകുന്നവരുടെ യോഗം മണത്തണ വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസിൽ ചേർന്നു.

നാലുവരിപ്പാതക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യവുമായാണ് റോഡിനായി സ്ഥലം നൽകുന്ന ഉടമകൾ യോഗം ചേർന്നത്. സ്ഥലം ഉടമകൾ ഉൾപ്പെട്ട അസോസിയേഷന്റെ കൊട്ടിയൂർ പഞ്ചായത്ത്‌ സെക്രട്ടറി ജിൽസ് മേക്കൽ സ്ഥലം ഏറ്റെടുക്കൽ നീളുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രതിസന്ധികളും അവതരിപ്പിച്ചു.

പേരാവൂർ പഞ്ചായത്ത്‌ മെമ്പർ ബേബി സോജ, ബിജു തോട്ടത്തിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് പ്രസിഡന്റ് സി എം ജോസഫ്, എ രാജൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176558/airport-related-roads)