---
title: "മല്ലികാര്‍ജുന്‍ ഖർ​ഗെ- ഇന്ത്യ മുന്നണി അധ്യക്ഷന്‍"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176569/delhi"
published_at: "2024-01-13T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a288b59ad3f_IMG-20240113-WA0020.jpg"
keywords: []
---

# മല്ലികാര്‍ജുന്‍ ഖർ​ഗെ- ഇന്ത്യ മുന്നണി അധ്യക്ഷന്‍

> **Lead Summary:** **ദില്ലി**: ഇന്ത്യ സഖ്യ മുന്നണിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഖർ​ഗെ. കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാന്‍ നിതീഷ് കുമാര്‍ വിസമ്മതം അറിയിച്ചതായും സൂചനയുണ്ട്. ഇന്ത്യ സഖ്യ നേതാക്കൾ ഇന്ന് യോഗം ചേർന്നിരുന്നു. ലോക് സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഇന്ത്യ സഖ്യ യോഗത്തിലാണ് തീരുമാനം. യോ​ഗത്തിൽ ഓണ്‍ലൈനായാണ് കക്ഷികള്‍ പങ്കെടുത്തത്.

## Article Content

**ദില്ലി**: ഇന്ത്യ സഖ്യ മുന്നണിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഖർ​ഗെ. കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാന്‍ നിതീഷ് കുമാര്‍ വിസമ്മതം അറിയിച്ചതായും സൂചനയുണ്ട്. ഇന്ത്യ സഖ്യ നേതാക്കൾ ഇന്ന് യോഗം ചേർന്നിരുന്നു. ലോക് സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഇന്ത്യ സഖ്യ യോഗത്തിലാണ് തീരുമാനം. യോ​ഗത്തിൽ ഓണ്‍ലൈനായാണ് കക്ഷികള്‍ പങ്കെടുത്തത്.

നിതീഷ് കുമാറിനെ കണ്‍വീനറായി തീരുമാനിച്ചേക്കുമെന്ന് സൂചന പുറത്തുവന്നിരുന്നു. നീക്കത്തില്‍ പ്രതിഷേധിച്ച് മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തില്ല. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് കക്ഷികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ക്ഷണിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176569/delhi)