---
title: "'കേരളത്തിലെ 9 ജില്ലകളിലെ ടിപിആർ ഉയർന്ന നിലയിൽ', കൊവിഡ് കേസുകളിൽ ആശങ്കയറിയിച്ച് കേന്ദ്രം"
english_title: "Covid tpr "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17658/covid-tpr"
published_at: "2021-12-24T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5b52741b91_images.jpeg"
keywords: []
---

# 'കേരളത്തിലെ 9 ജില്ലകളിലെ ടിപിആർ ഉയർന്ന നിലയിൽ', കൊവിഡ് കേസുകളിൽ ആശങ്കയറിയിച്ച് കേന്ദ്രം

> **Lead Summary:** കേരളത്തിലെ കൊവിഡ് കേസുകളിൽ ആശങ്കയറിച്ച് വീണ്ടും കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലും മിസോറാമിലും കൊവിഡ് കേസുകൾ കുറയാത്തത് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിൽ പരാമർശിച്ചു. രാജ്യത്തെ 20 ജില്ലകളിൽ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതിൽ 9 എണ്ണം കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലാണ് 5 ശതമാനത്തിന് മുകളിൽ ടിപിആർ ഇപ്പോഴുമുള്ളത്.

## Article Content

കേരളത്തിലെ കൊവിഡ് കേസുകളിൽ ആശങ്കയറിച്ച് വീണ്ടും കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലും മിസോറാമിലും കൊവിഡ് കേസുകൾ കുറയാത്തത് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിൽ പരാമർശിച്ചു. രാജ്യത്തെ 20 ജില്ലകളിൽ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതിൽ 9 എണ്ണം കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലാണ് 5 ശതമാനത്തിന് മുകളിൽ ടിപിആർ ഇപ്പോഴുമുള്ളത്.

കേരളത്തിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.1 ആണെന്നും ഇത് ആശങ്കാജനകമാണെന്നും ആരോഗ്യമന്ത്രാലയം നിരീക്ഷിച്ചു. വാക്സീൻ ബൂസ്റ്റർ ഡോസിന് മാത്രം രോഗവ്യാപനം തടയാൻ കഴിയില്ല. സംസ്ഥാനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. രോഗവ്യാപനം തടയാൻ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സംസ്ഥാനങ്ങൾ ഇതുറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17658/covid-tpr)