---
title: "വയോജന കലാമേള സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176591/iritty"
published_at: "2024-01-13T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a29b87a187f_IMG-20240113-WA0009.jpg"
keywords: []
---

# വയോജന കലാമേള സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി: **പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന കലാമേള സംഘടിപ്പിച്ചു. പടിയൂർ എസ്.എൻ.എ. യു.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ബി. ഷംസുദ്ദീൻ അദ്ധ്യക്ഷനായി.

## Article Content

**ഇരിട്ടി: **പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന കലാമേള സംഘടിപ്പിച്ചു. പടിയൂർ എസ്.എൻ.എ. യു.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ബി. ഷംസുദ്ദീൻ അദ്ധ്യക്ഷനായി.

ആർ. മിനി, കെ.വി. തങ്കമണി, പി. ഷിനോജ്, കെ.പി. ബാബു, എം.വി. സുമേഷ്, ഹുസൈൻ ഹാജി, എം.എം. മോഹനൻ, ടി. ശ്രീമതി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഷൈമ, വാർഡ് മെമ്പർ കെ. രാജീവൻ എന്നിവർ പ്രസംഗിച്ചു. ഡോ: സൂര്യ നാരായണൻ ക്ലാസെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി. വയോജനങ്ങളായ മുൻ ജനപ്രതിനിധികളെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176591/iritty)