---
title: "ഇരിട്ടി വൈഎംസിഎക്ക് പുരസ്‌കാരം"
english_title: "Iritty ymca "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176593/iritty-ymca"
published_at: "2024-01-13T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a29d30cf2ba_IMG-20240113-WA0011.jpg"
keywords: []
---

# ഇരിട്ടി വൈഎംസിഎക്ക് പുരസ്‌കാരം

> **Lead Summary:** **ഇരിട്ടി: **സബ് റീജനിലെ മികച്ച വൈഎംസിഎക്കുള്ള അവാര്‍ഡ് ഇരിട്ടി വൈഎംസിഎക്ക് ലഭിച്ചു. 2022-23 വര്‍ഷത്തെ പ്രവര്‍ത്തന മികവിനാണ് അംഗീകാരം. നിര്‍ധന കുടുംബത്തിന് ജപ്തി ഭീഷണി ഒഴിവാക്കി പണിത് നല്കിയ സ്‌നേഹവീട് പദ്ധതി, വിദേശ ഉന്നത വിദ്യാഭ്യാസ ധനസഹായം, വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് ഏര്‍പെടുത്തിയ അവാര്‍ഡുകള്‍, മതസൗഹാര്‍ദ്ദ പരിപാടികള്‍ തുടങ്ങിയ വേറിട്ട പദ്ധതികളാണ് ഇരിട്ടിക്ക് അവാര്‍ഡ് നേടികൊടുത്തത്.

## Article Content

**ഇരിട്ടി: **സബ് റീജനിലെ മികച്ച വൈഎംസിഎക്കുള്ള അവാര്‍ഡ് ഇരിട്ടി വൈഎംസിഎക്ക് ലഭിച്ചു. 2022-23 വര്‍ഷത്തെ പ്രവര്‍ത്തന മികവിനാണ് അംഗീകാരം. നിര്‍ധന കുടുംബത്തിന് ജപ്തി ഭീഷണി ഒഴിവാക്കി പണിത് നല്കിയ സ്‌നേഹവീട് പദ്ധതി, വിദേശ ഉന്നത വിദ്യാഭ്യാസ ധനസഹായം, വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് ഏര്‍പെടുത്തിയ അവാര്‍ഡുകള്‍, മതസൗഹാര്‍ദ്ദ പരിപാടികള്‍ തുടങ്ങിയ വേറിട്ട പദ്ധതികളാണ് ഇരിട്ടിക്ക് അവാര്‍ഡ് നേടികൊടുത്തത്.

18 ലക്ഷം രൂപയുടെ പദ്ധതികളാണ് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചത്. പേരാവൂരില്‍ നടന്ന സബ് റീജിയന്‍ സമ്മേളനത്തില്‍ വൈഎംസിഎ ദേശീയ പ്രസിഡന്റ് ഡോ.വിന്‍സന്റ് ജോര്‍ജില്‍ നിന്നും 2022-23 വര്‍ഷത്തെ പ്രസിഡന്റ് ഡോ.എം.ജെ.മാത്യു, സെക്രട്ടറി ഷിന്റോ മാത്യു, സണ്ണി കുറുമുള്ളംതടം, പി.വി.ബാബു, മിനി ജസ്റ്റിന്‍ കൊട്ടുകാപ്പള്ളി, പി.പി.പോള്‍, തോമസ് വര്‍ഗീസ്, തോമസ് കളരിക്കല്‍, മേരി തോമസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

സബ്‌റീജിയന്‍ ചെയര്‍മാന്‍ ജസ്റ്റിന്‍ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിച്ചു. കേരള റീജിയന്‍ ചെയര്‍മാന്‍ ജോസ് നെറ്റിക്കാടന്‍, നാഷണല്‍ ട്രഷറര്‍ റെജി ഇടയാറന്‍മുള, നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മത്തായി വീട്ടിയാങ്കല്‍, സാമുവല്‍ സാം, റീജിയന്‍ സെക്രട്ടറി ഡേവിഡ് സാമുവല്‍, നോര്‍ത്ത് സോണ്‍ ഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍ ബേബി തോലാനി, ജോണി തോമസ്, ബിജു പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176593/iritty-ymca)