---
title: "നവകേരള സദസ് വൻ വിജയമെന്ന് സിപിഎം സംസ്ഥാന സമിതി"
english_title: "Cpm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176606/cpm"
published_at: "2024-01-13T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2ae1cc3fd0_n5740038861705160111229bb31f0a165704b84e283095ba937725a4dae0ac86a8062f0223d690120bafe33.jpg"
keywords: []
---

# നവകേരള സദസ് വൻ വിജയമെന്ന് സിപിഎം സംസ്ഥാന സമിതി

> **Lead Summary:** **തിരുവനന്തപുരം:** മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നല്‍കിയ നവകേരള സദസ് സിപിഎം സംസ്ഥാന സമിതി സമഗ്ര അവലോകനം നടത്തി. സദസ് വിജയമായിരുന്നെന്നാണ് സമിതിയുടെ വിലയിരുത്തല്‍. 

## Article Content

**തിരുവനന്തപുരം:** മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നല്‍കിയ നവകേരള സദസ് സിപിഎം സംസ്ഥാന സമിതി സമഗ്ര അവലോകനം നടത്തി. സദസ് വിജയമായിരുന്നെന്നാണ് സമിതിയുടെ വിലയിരുത്തല്‍. 

ശനിയാഴ്ച ചേര്‍ന്ന സമിതി യോഗത്തിലാണ് തീരുമാനം. നവകേരള സദസ് നടന്ന ജില്ലകളില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നവകേരള സദസ് വൻ വിജയമായിരുന്നെന്ന് സിപിഎം വിലയിരുത്തിയത്. തുടര്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള നിര്‍ദ്ദേശവും സര്‍ക്കാരിന് സിപിഎം സംസ്ഥാന സമിതി നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176606/cpm)