---
title: "കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176620/arrested"
published_at: "2024-01-13T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2bc809cf42_n57400281817051638043379311f264505cf0132c3e6631c9bd0c3598fa297c3056b2e6e66d9322d27b6e7e.jpg"
keywords: []
---

# കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ അറസ്റ്റില്‍

> **Lead Summary:** **എറണാകുളം:** കൊച്ചിയില്‍ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ മൂര്‍ഷിതബാദ് സ്വദേശി അബൂബക്കര്‍ ആണ് അറസ്റ്റില്‍ ആയത്. ഇയാളില്‍ നിന്ന് 1.434 കിലോഗ്രാം കഞ്ചാവ് പിടികൂടി. 

## Article Content

**എറണാകുളം:** കൊച്ചിയില്‍ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ മൂര്‍ഷിതബാദ് സ്വദേശി അബൂബക്കര്‍ ആണ് അറസ്റ്റില്‍ ആയത്. ഇയാളില്‍ നിന്ന് 1.434 കിലോഗ്രാം കഞ്ചാവ് പിടികൂടി. 

പെരുമ്ബാവൂര്‍ ഭാഗത്ത് അതിഥി തൊഴിലാളികള്‍ക്ക് ഇയാള്‍ വന്‍തോതില്‍ ലഹരി വില്‍പ്പന നടത്തുന്നുണ്ടെന്ന് എക്‌സൈസ് ഐ ബി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു റെയ്ഡ്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഒ എന്‍ അജയകുമാര്‍, എം ടി ഹാരിസ്, പ്രിവന്റീവ് ഓഫീസര്‍മാരായ ജിനേഷ് കുമാര്‍, ജയദേവന്‍, ശ്രീകുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മേഘ എന്നിവരാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176620/arrested)