---
title: "വയനാട് തലപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176660/wayanad"
published_at: "2024-01-14T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a355f9794ea_IMG-20240114-WA0005.jpg"
keywords: []
---

# വയനാട് തലപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്

> **Lead Summary:** **കൽപ്പറ്റ**: വയനാട് തലപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ബലെനോ - ഫോർച്യൂണർ വണ്ടികൾ തമ്മിലാണ് കൂട്ടിയിടിച്ചത്.

## Article Content

**കൽപ്പറ്റ**: വയനാട് തലപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ബലെനോ - ഫോർച്യൂണർ വണ്ടികൾ തമ്മിലാണ് കൂട്ടിയിടിച്ചത്.

പരുക്കേറ്റവർ പെരുമ്പാവൂർ സ്വദേശികളും, മുക്കം ചെറുവാടി സ്വദേശികളുമാണ്.  മീനങ്ങാടിയിലെ സ്വകാര്യപരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇവർ. പെരുമ്പാവൂർ സ്വദേശികൾ ഓടിച്ചിരുന്ന ബലെനോയിലുള്ള എട്ടുപേർക്കും ഫോർച്യൂണറിലുള്ള രണ്ടുപേർക്കുമാണ് പരിക്കേറ്റത്.  കോഴിക്കോട് മുക്കം സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഫോർച്യൂണർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176660/wayanad)