---
title: "ചാരായ നിർമാണം: ചാവശ്ശേരിയിൽ യുവാവ് പിടിയിൽ"
english_title: "Toddy making"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176710/toddy-making"
published_at: "2024-01-14T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a39ae160e69_IMG-20240114-WA0003.jpg"
keywords: []
---

# ചാരായ നിർമാണം: ചാവശ്ശേരിയിൽ യുവാവ് പിടിയിൽ

> **Lead Summary:** **മട്ടന്നൂർ** : 150 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവുമായി മുൻ അബ്കാരി കേസിലെ പ്രതിയായ ടി.ബാബു എക്സൈസ് പിടിയിൽ. മട്ടന്നൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിൽ ചാവശ്ശേരി പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

## Article Content

**മട്ടന്നൂർ** : 150 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവുമായി മുൻ അബ്കാരി കേസിലെ പ്രതിയായ ടി.ബാബു എക്സൈസ് പിടിയിൽ. മട്ടന്നൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിൽ ചാവശ്ശേരി പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ ആനന്ദകൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ പി.വി. വത്സൻ, സതീഷ് വി.എൻ, പി.കെ.സജേഷ്,സിവിൽ എക്സൈസ് ഓഫീസർ കെ  രാഗിൽ എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176710/toddy-making)