---
title: "ബിജെപിയുടെ വിദ്വേഷത്തിന്‍റെ രാഷ്ട്രീയം തുറന്നുകാട്ടാനാണ് ന്യായ് യാത്ര: രാഹുല്‍ ഗാന്ധി"
english_title: "Rahul-gandhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176751/rahul-gandhi"
published_at: "2024-01-14T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a3e03c39e2a_n57419501817052381796594eeb8ef0306e5f9f171835ca1840f7670e0c302e2f56ba27db1756c0b809f836.jpg"
keywords: []
---

# ബിജെപിയുടെ വിദ്വേഷത്തിന്‍റെ രാഷ്ട്രീയം തുറന്നുകാട്ടാനാണ് ന്യായ് യാത്ര: രാഹുല്‍ ഗാന്ധി

> **Lead Summary:** **ഇംഫാൽ:** രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കം കുറിച്ചു. മണിപ്പുരിലെ തൗബാലില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ രാഹുല്‍ ഗാന്ധിക്ക് പതാക കൈമാറി യാത്ര ആരംഭിച്ചു. ഉദ്ഘാടന ചടങ്ങില്‍ നരേന്ദ്ര മോദിയെയും ബിജെപിയെയും രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചു. മണിപ്പൂരിനോട് ബിജെപിക്ക് വിദ്വേഷമാണ്. ആ രാഷ്ട്രീയം തുറന്ന് കാട്ടാനാണ് ഭാരത് ജോഡേ ന്യായ് യാത്ര എന്നും രാഹുല്‍ പറഞ്ഞു. 

## Article Content

**ഇംഫാൽ:** രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കം കുറിച്ചു. മണിപ്പുരിലെ തൗബാലില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ രാഹുല്‍ ഗാന്ധിക്ക് പതാക കൈമാറി യാത്ര ആരംഭിച്ചു. ഉദ്ഘാടന ചടങ്ങില്‍ നരേന്ദ്ര മോദിയെയും ബിജെപിയെയും രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചു. മണിപ്പൂരിനോട് ബിജെപിക്ക് വിദ്വേഷമാണ്. ആ രാഷ്ട്രീയം തുറന്ന് കാട്ടാനാണ് ഭാരത് ജോഡേ ന്യായ് യാത്ര എന്നും രാഹുല്‍ പറഞ്ഞു. 

മണിപ്പൂരില്‍ ഇന്നുവരേ മോദി എത്തിയിട്ടില്ല. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നാണ് ബിജെപി കരുതുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് മണിപ്പൂരില്‍ എത്തിയപ്പോള്‍ കണ്‍ മുന്നില്‍ കണ്ടത്. ലക്ഷക്കണക്കിന് ആളുകള്‍ ദുരിത കയത്തില്‍ മുങ്ങുന്പോളും പ്രധാനമന്ത്രി ഒന്നും സംഭവിക്കാത്ത മട്ടിലാണ് എന്നും രാഹുല്‍ കുറ്റപ്പെടുത്തി.

രാജ്യത്തിന്‍റെ സമ്ബദ് വ്യവസ്ഥയടക്കം ബിജെപിയും നരേന്ദ്രമോദിയും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കിയിരിക്കുകയാണ്. വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും ചെറുക്കാൻ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പിന്നോക്ക വിഭാഗങ്ങളോട് കടുത്ത അവഗണനയാണ് ബിജെപി കാണിക്കുന്നത്. ഇങ്ങനെ ദുരിതം നേരിടുന്നവര്‍ക്കായാണ് ന്യായ് യാത്ര എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ജനങ്ങളുടെ വേദന മനസിലാക്കാത്ത സര്‍ക്കാരാണ് ബിജെപിയുടേത്. മണിപ്പൂരില്‍ നിന്ന് തന്നെ യാത്ര തുടങ്ങണമെന്ന് കോണ്‍ഗ്രസാണ് തീരുമാനിച്ചത്. മണിപ്പൂരിന് നഷ്ടമായതെല്ലാം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തിരിച്ചു തരുമെന്നും രാഹുല്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176751/rahul-gandhi)