---
title: "മാലദ്വീപില്‍നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാൻ നിര്‍ദേശം"
english_title: "Indian army "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176753/indian-army"
published_at: "2024-01-14T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a3e32849377_n5742068661705239033983fc36133433bbdae5f8e57b38bef9755c6ef8a228d695e4664d31010464051d3a.jpg"
keywords: []
---

# മാലദ്വീപില്‍നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാൻ നിര്‍ദേശം

> **Lead Summary:** **ന്യൂഡല്‍ഹി: **വിവാദങ്ങള്‍ പുകയുന്നതിനിടെ സൈന്യത്തെ മാലദ്വീപില്‍നിന്ന് പിൻവലിക്കാൻ ഇന്ത്യയ്ക്ക് നിര്‍ദേശം. മാര്‍ച്ച്‌ 15 ന് മുമ്ബ് ഇന്ത്യ മാലദ്വീപില്‍ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നാണ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിന്‍റെ നിര്‍ദേശം. മാലദ്വീപ് ജനങ്ങളുടെ ജനാധിപത്യപരമായ ആവശ്യത്തെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാലദ്വീപ് അറിയിച്ചു. 

## Article Content

**ന്യൂഡല്‍ഹി: **വിവാദങ്ങള്‍ പുകയുന്നതിനിടെ സൈന്യത്തെ മാലദ്വീപില്‍നിന്ന് പിൻവലിക്കാൻ ഇന്ത്യയ്ക്ക് നിര്‍ദേശം. മാര്‍ച്ച്‌ 15 ന് മുമ്ബ് ഇന്ത്യ മാലദ്വീപില്‍ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നാണ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിന്‍റെ നിര്‍ദേശം. മാലദ്വീപ് ജനങ്ങളുടെ ജനാധിപത്യപരമായ ആവശ്യത്തെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാലദ്വീപ് അറിയിച്ചു. 

ഇതു സംബന്ധിച്ച്‌ ഇന്ത്യയ്ക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച്‌ മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശം വൻ വിവാദമായിരുന്നു. ഇന്ത്യ വിഷയത്തില്‍ എതിര്‍പ്പ് അറിയിച്ചതോടെ മൂന്ന് മന്ത്രിമാരെയു മാലദ്വീപ് സസ്പെന്‍റ് ചെയ്തിരുന്നു. ഈ സംഭവം ഇന്ത്യയും മാലദ്വീപുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. തുടര്‍ന്നാണ് മാലദ്വീപിന്‍റെ നടപടി.

മാലദ്വീപ് മുൻ സര്‍ക്കാരിന്‍റെ അഭ്യര്‍ഥന പ്രകാരം വര്‍ഷങ്ങളായി ഇന്ത്യൻ സേന ദ്വീപില്‍ തുടരുന്നുണ്ട്. സമുദ്ര സുരക്ഷയ്ക്കും ദുരന്ത നിവാരണ സഹായത്തിനുമായിരുന്നു ഇന്ത്യൻ സൈനിക സഹായം മാലദ്വീപ് തേടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176753/indian-army)