---
title: "അഫ്ഗാനെ അടിച്ചു പറത്തി ജയ്സ്വാളും ശിവം ദൂബെയും!! പരമ്പര ഇന്ത്യക്ക്!!"
english_title: "India cricket "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176788/india-cricket"
published_at: "2024-01-14T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a40e5147079_n5742531441705250207981a932277bc7b5cec5cc7da426ec9175f16bf4ba7c8bea1c046ee8e071ef20de54.jpg"
keywords: []
---

# അഫ്ഗാനെ അടിച്ചു പറത്തി ജയ്സ്വാളും ശിവം ദൂബെയും!! പരമ്പര ഇന്ത്യക്ക്!!

> **Lead Summary:** **ഇൻഡോർ:** അഫ്ഗാനിസ്താനെതിരായ രണ്ടാം ടി20യും ഇന്ത്യ സ്വന്തമാക്കി. അഫ്ഗാൻ ഉയര്‍ത്തിയ 173 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 16ആം ഓവറിലേക്ക് 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ 3 മത്സരങ്ങളുടെ പരമ്ബര ഇന്ത്യ ഒരു മത്സരം ശേഷിക്കെ തന്നെ സ്വന്തമാക്കി. യശസ്വി ജയ്സ്വാളിന്റെയും ശിവം ദൂബെയുടെയും തകര്‍പ്പൻ ഇന്നിങ്സുകള്‍ ആണ് ഇന്ത്യക്ക് കരുത്തായത്.

## Article Content

**ഇൻഡോർ:** അഫ്ഗാനിസ്താനെതിരായ രണ്ടാം ടി20യും ഇന്ത്യ സ്വന്തമാക്കി. അഫ്ഗാൻ ഉയര്‍ത്തിയ 173 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 16ആം ഓവറിലേക്ക് 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ 3 മത്സരങ്ങളുടെ പരമ്ബര ഇന്ത്യ ഒരു മത്സരം ശേഷിക്കെ തന്നെ സ്വന്തമാക്കി. യശസ്വി ജയ്സ്വാളിന്റെയും ശിവം ദൂബെയുടെയും തകര്‍പ്പൻ ഇന്നിങ്സുകള്‍ ആണ് ഇന്ത്യക്ക് കരുത്തായത്.

ഓപ്പണര്‍ ആയി വന്ന ജയ്സ്വാള്‍ 34 പന്തില്‍ നിന്ന് 68 റണ്‍സ് എടുത്തു. 6 സിക്സും 5 ഫോറും ജയ്സ്വാളിന്റെ ഇന്നിങ്സില്‍ ഉണ്ടായിരുന്നു. ശിവം ദൂബെ ആകട്ടെ 32 പന്തില്‍ 63 റണ്‍സും എടുത്തു. ദൂബെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഫിഫ്റ്റി അടിച്ചത്. 21 പന്തിലേക്ക് തന്നെ അദ്ദേഹം 50ല്‍ എത്തിയിരുന്നു. 4 സിക്സും 5 ഫോറും ദൂബെയുടെ ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ഡക്കില്‍ പുറത്തായിരുന്നു. കോഹ്ലി 16 പന്തില്‍ 29 റണ്‍സ് എടുത്തും പുറത്തായി. വിക്കറ്റ് കീപ്പര്‍ ജിതേഷും ഡക്കില്‍ പുറത്തായി. റിങ്കു 9 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ 172 റണ്‍സ് എടുത്തിരുന്നു. 20 ഓവറില്‍ 172ന് ഓളൗട്ട് ആവുകയായിരുന്നു. തുടക്കത്തില്‍ തന്നെ അവര്‍ക്ക് 14 റണ്‍സ് എടുത്ത ഗുര്‍ബാസിനെയും 8 റണ്‍സ് എടുത്ത സദ്രാനെയും നഷ്ടമായി. ഗുല്‍ബദിൻ ആണ് അഫ്ഗാന്റെ ഇന്നത്തെ ടോപ് സ്കോറര്‍ ആയത്.

35 പന്തില്‍ നിന്ന് അദ്ദേഹം 57 റണ്‍സ് എടുത്തു. 4 സിക്സും 5 ഫോറും അദ്ദേഹം അടിച്ചു. വേറെ ആര്‍ക്കും വലിയ സ്കോറിലേക്ക് എത്താൻ ആയില്ല. അവസാനം നജീബുള്ളയുടെ 21 പന്തില്‍ 23 റണ്‍സ്, 10 പന്തില്‍ 24 റണ്‍സ് എടുത്ത ജന്നത്, 9 പന്തില്‍ 21 റണ്‍സ് എടുത്ത മുജീബ് എന്നിവര്‍ അഫ്ഗാന് മികച്ച സ്കോര്‍ നല്‍കി. ഇന്ത്യക്ക് ആയി അര്‍ഷ്ദീപ് 3 വിക്കറ്റും രവി ബിഷ്ണോയിയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശിവം ദൂബെ ഒരു വിക്കറ്റും നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176788/india-cricket)