---
title: "ഗുണ്ടാ സംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസ്: ഒളിവില്‍ കഴിഞ്ഞ ഒന്നാം പ്രതി അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176795/arrested"
published_at: "2024-01-14T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a415fea0e6d_n57425901017052523387412281b242dfe655644b1d989c93082a37eb693d5b3f935f8f0f51a28060c1c63b.jpg"
keywords: []
---

# ഗുണ്ടാ സംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസ്: ഒളിവില്‍ കഴിഞ്ഞ ഒന്നാം പ്രതി അറസ്റ്റില്‍

> **Lead Summary:** **ആലപ്പുഴ: **ചെന്നിത്തലയില്‍ ഗുണ്ടാ സംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതി അറസ്റ്റില്‍. ചെന്നിത്തല തൃപ്പെരുംതുറ പൂയപ്പള്ളില്‍ വീട്ടില്‍ ജോണ്‍സണ്‍ ആണ് കൊല്ലം പറവൂരില്‍ നിന്ന് മാന്നാര്‍ പൊലീസിന്റെ പിടിയിലായത്. 

## Article Content

**ആലപ്പുഴ: **ചെന്നിത്തലയില്‍ ഗുണ്ടാ സംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതി അറസ്റ്റില്‍. ചെന്നിത്തല തൃപ്പെരുംതുറ പൂയപ്പള്ളില്‍ വീട്ടില്‍ ജോണ്‍സണ്‍ ആണ് കൊല്ലം പറവൂരില്‍ നിന്ന് മാന്നാര്‍ പൊലീസിന്റെ പിടിയിലായത്. 

ചെന്നിത്തല കാരാഴ്മ കിഴക്ക് കളീയ്ക്കല്‍ വിനീതിനെ കഴിഞ്ഞ ദിവസമാണ് രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദനത്തില്‍ ഗുരുതര പരിക്ക് പറ്റിയ വിനീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ജോണ്‍സണ്‍, മാവേലിക്കര പുതിയ കാവ് വിഷ്ണുഭവനില്‍ ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് വിനീതിനെ ക്രൂരമായി മര്‍ദിച്ചതെന്നാണ് പൊലീസ് പറയുന്നത്.

രണ്ടാം പ്രതി ജിഷ്ണുവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മര്‍ദ്ദനത്തിന് ശേഷം ഒളിവില്‍ പോയ ജോണ്‍സണ്‍ കൊല്ലം പറവൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടിയിലാകുന്നത്. മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ മൂന്ന് പേരെ ആക്രമിച്ച കേസില്‍ പ്രതിയാണ് ജോണ്‍സണ്‍. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176795/arrested)