---
title: "സംഗീത സംവിധായകൻ കെ.ജെ.ജോയ്  അന്തരിച്ചു"
english_title: "Chennai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176823/chennai"
published_at: "2024-01-15T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4ad3fa75f1_Screenshot_20240115-092348_Samsung_Internet.jpg"
keywords: []
---

# സംഗീത സംവിധായകൻ കെ.ജെ.ജോയ്  അന്തരിച്ചു

> **Lead Summary:** **ചെന്നൈ** : സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അന്ത്യം. പക്ഷാഘാതത്തേ തുടർന്ന് കിടപ്പിലായിരുന്നു. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ.ജോയ് ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

## Article Content

**ചെന്നൈ** : സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അന്ത്യം. പക്ഷാഘാതത്തേ തുടർന്ന് കിടപ്പിലായിരുന്നു. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ.ജോയ് ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

1975 ൽ ‘ലൗ ലെറ്റർ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മലയാള ചലച്ചിത്ര​ഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന വിശേഷണവും ജോയിക്കുണ്ട്. ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, മനുഷ്യമൃ​ഗം, സർപ്പം, ശക്തി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങൾക്ക് ഈണമിട്ടു. 1994-ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദാദ ആയിരുന്നു ഈണമിട്ട അവസാനചിത്രം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176823/chennai)