---
title: "വൈക്കം സ്വദേശിനിയെ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Thamilnadu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176852/thamilnadu"
published_at: "2024-01-15T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4c33d97785_IMG-20240115-WA0027.jpg"
keywords: []
---

# വൈക്കം സ്വദേശിനിയെ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തമിഴ്നാട്: വൈക്കം സ്വദേശിനിയായ യുവതിയെ ട്രെയിൻ യാത്രയ്ക്കിടെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ്. നായരെയാണ് ആലപ്പി ധൻബാദ് എക്സ്പ്രസ്സിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഡീഷയിൽ സഹോദരിയുടെ വീട്ടിൽ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സുരജയെ ഇന്ന് പുലർച്ചെയാണ് തീവണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

തമിഴ്നാട്: വൈക്കം സ്വദേശിനിയായ യുവതിയെ ട്രെയിൻ യാത്രയ്ക്കിടെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ്. നായരെയാണ് ആലപ്പി ധൻബാദ് എക്സ്പ്രസ്സിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഡീഷയിൽ സഹോദരിയുടെ വീട്ടിൽ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സുരജയെ ഇന്ന് പുലർച്ചെയാണ് തീവണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തമിഴ്നാട്ടിലെ ജോളാർപേട്ട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സഹയാത്രികർ സുരജയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടത്. ഹൃദയാഘാതത്തെ തുടർന്നുള്ള മരണമെന്നാണ് പ്രാഥമിക വിവരം. സാമൂഹ്യ സേവന രംഗങ്ങളിലെ സജീവ പ്രവർത്തകയുമായിരുന്നു സുരജ. പ്രവാസിയായ ജീവനാണ് ഭർത്താവ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176852/thamilnadu)