---
title: "തൊഴിലുറപ്പ് പദ്ധതി മിഷൻ സംസ്ഥാന ഡയറക്ടർ ബി.  അബ്ദുൽ നാസർ ഐ എഎസ് ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ സന്ദർശിച്ചു"
english_title: "Abdul Nasser visited the hilly panchayats "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17688/abdul-nasser-visited-the-hilly-panchayats"
published_at: "2021-12-24T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5efef56ea6_PicsArt_12-24-09.33.48.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതി മിഷൻ സംസ്ഥാന ഡയറക്ടർ ബി.  അബ്ദുൽ നാസർ ഐ എഎസ് ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ സന്ദർശിച്ചു

> **Lead Summary:** കേളകം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലിറപ്പുപദ്ധതി സംസ്ഥാന മിഷൻ ഡയറക്ടർ ബി.അബ്ദുൽ നാസർ ഐ എഎസ് കണ്ണൂർ ജില്ലയിലെ പേരാവൂർ, കേളകം ഗ്രാമ പഞ്ചായത്തുകളിൽ വിവിധ പ്രവൃത്തി കൾ സന്ദർശിച്ചു. ജില്ലയിൽതൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കാര്യക്ഷമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനവും പരിശോധനയും നടത്തിയത്കേളകം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലെ ഐ.റ്റി.സി പട്ടിക്കവർഗ കോളനിയിലെ നീർത്തട പരിപാലന പ്രവർത്തി സ്ഥലവും പേരാവൂർ ഗ്രാമ പഞ്ചായത്തിലെ 4,5 വാർഡകളിലെ വിവിധ മണ്ണ് ജല സംരക്ഷണ പ്രവർത്തികളുമാണ് മിഷൻ ഡയറക്ടർ സന്ദശിച്ചത്.

## Article Content

കേളകം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലിറപ്പുപദ്ധതി സംസ്ഥാന മിഷൻ ഡയറക്ടർ ബി.അബ്ദുൽ നാസർ ഐ എഎസ് കണ്ണൂർ ജില്ലയിലെ പേരാവൂർ, കേളകം ഗ്രാമ പഞ്ചായത്തുകളിൽ വിവിധ പ്രവൃത്തി കൾ സന്ദർശിച്ചു. ജില്ലയിൽതൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കാര്യക്ഷമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനവും പരിശോധനയും നടത്തിയത്കേളകം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലെ ഐ.റ്റി.സി പട്ടിക്കവർഗ കോളനിയിലെ നീർത്തട പരിപാലന പ്രവർത്തി സ്ഥലവും പേരാവൂർ ഗ്രാമ പഞ്ചായത്തിലെ 4,5 വാർഡകളിലെ വിവിധ മണ്ണ് ജല സംരക്ഷണ പ്രവർത്തികളുമാണ് മിഷൻ ഡയറക്ടർ സന്ദശിച്ചത്.

പ്രവൃത്തികളുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനും പദ്ധതി സ്ഥലത്ത് സൂക്ഷിക്കുന്ന രേഖകൾ കുറ്റമറ്റത്തക്കുന്നതിനും,പദ്ധതി നിർവ്വഹണം നിയമാനുസരണവും കുറ്റമറ്റതായും നടപ്പാക്കാൻ ഡയറക്ടർ ഉദ്യോഗസ്ഥർക്ക് മിഷൻ ഡയറക്ടർ നിർദേശം നൽകി. കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ്, പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.വേണുഗോപാൽ,, തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാമിംഗ് ഓഫീസർ ഹൈദരലി,  എഞ്ചിനീർമാർ, മറ്റു തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17688/abdul-nasser-visited-the-hilly-panchayats)