---
title: "പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "Kathiroor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176909/kathiroor"
published_at: "2024-01-15T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4e974ecec2_Screenshot_20240115-134045_WhatsApp.jpg"
keywords: []
---

# പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കതിരൂർ** : പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കതിരൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. തരുവണത്തെരു ജ്യോതി ടാക്കീസിൽ കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കതിരൂർ** : പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കതിരൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. തരുവണത്തെരു ജ്യോതി ടാക്കീസിൽ കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പി.പി സനിൽ അധ്യക്ഷത വഹിച്ചു. ഡോ:വിനീത ജനാർദ്ധനൻ, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.റംസീന, സി.ഡി എസ് ചെയർ പേഴ്സൺ എ.സംഗീത, വാർഡ് മെമ്പർ എൻ.സുധീഷ്,ടിനു തോമസ് ,ഹെൽത്ത് ഇൻസ്പെക്ടർ എ.കെ.ലത തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കുട്ടാപ്പുവും സംഘവും അവതരിപ്പിച്ച നാടൻകലാമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176909/kathiroor)